
ശ്രീനഗര്‍: പാകിസ്താന് വീണ്ടും വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചു. ജമ്മു കശ്മീരിലെ പൂഞ്ചില്‍ കൃഷ്ണ ഘട്ടി സെക്ഷനില്‍ പാകിസ്താന്റെ ഭാഗത്തുനിന്നുള്ള വെടിവയ്പില്‍ ഒരു ഇന്ത്യന്‍ സൈനികന് വീരമൃത്യൂ. നാലു സൈനികര്‍ക്ക് പരിക്കേറ്റു. മോര്‍ട്ടാറുകളും ഷെല്ലുകളും ഉപയോഗിച്ചാണ് പാകിസ്താന് ആക്രമണം നടത്തിയത്. ഇന്ത്യന്‍ സൈന്യവും തിരിച്ചടിച്ചു.
നായിക് രഞ്ജന്‍ കുമാര്‍ സിംഗാണ് വീരമൃത്യൂ വരിച്ചത്. കഴിഞ്ഞയാഴ്ച ഇന്ത്യ നടത്തിയ ആക്രമണത്തില്‍ മൂന്ന് പാകിസ്താനി സൈനികര്‍ കൊല്ലപ്പെട്ടിരുന്നു. ഇതിനെ തുടര്‍ന്ന് പാകിസ്താനിലെ ഇന്ത്യന്‍ ഡെപ്യൂട്ടി ഹൈക്കമ്മീഷണര്‍ ഗൗരവ് അലുവാലിയയെ വിളിച്ചുവരുത്തി പ്രതിഷേധം അറിയിച്ചിരുന്നു.






