
സ്വിറ്റ്സര്‍ലന്‍ഡ് : ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ വമ്പന്‍ അട്ടിമറിയുമായി മലയാളി താരം എച്ച് എസ് പ്രണോയി മൂന്നാം റൗണ്ടില്‍. അഞ്ച് തവണ ലോക ചാമ്പ്യനായ ചൈനീസ് താരം ലിന് ഡാനെയാണ് പ്രണോയി രണ്ടാം റൗണ്ടില്‍ തോല്‍പ്പിച്ചത്. ഒന്നിനെതിരെ രണ്ട് ഗെയിമുകള്‍ക്കാണ് പ്രണോയി വിജയം നേടിയത്.
ആദ്യ ഗെയിം 11 - 21 നേടിയപ്പോള്‍ രണ്ടാം ഗെയിമില്‍ ലിന് തിരിച്ചുവന്നു. എന്നാല്‍ മൂന്നാമത്തെ ഗെയിമില്‍ പ്രണോയ് ലിന്നിനെ തോല്‍പ്പിച്ചു. 21 -7 നായിരുന്നു പ്രണോയിയുടെ ജയം. മത്സരം ഒരു മണിക്കൂറും രണ്ട് മിനിറ്റും നീണ്ട് നിന്നു. സ്കോര്‍ : 21 -10, 13 -21, 21 -7






