ന്യൂഡല്‍ഹി : പാക് വ്യോമാക്രമണത്തെ ധീരമായി ചെറുത്ത വിങ് കമാന്‍ഡര്‍ അഭിനന്ദന് വര്‍ദ്ധമാനെ പിടികൂടിയ പാക് സൈനീകനെ ഇന്ത്യന്‍ സൈന്യംവധിച്ചതായി സൂചന. പാക് സ്പെഷ്യല്‍ സര്‍വീസ് ഗ്രൂപ്പിലെ സുബേദാര്‍ അഹമ്മദ് ഖാനാണ് ഇന്ത്യന്‍ സൈന്യത്തിന്റെ വെടിവെപ്പില്‍ കൊല്ലപ്പെട്ടത്.
തീവ്രവാദികള്‍ക്ക് ഇന്ത്യന്‍ മണ്ണിലേയ്ക്ക് നുഴഞ്ഞുകയറാന്‍ സഹായം ചെയ്യാനായിരുന്നു അഹമ്മദ്ഖാനെ പാക് സൈന്യം നിയോഗിച്ചിരുന്നത്. ഭീകരര്‍ നുഴഞ്ഞു കയറ്റം നടത്തുന്ന സമയം സൈന്യത്തിന്റെ ശ്രദ്ധ തിരിക്കാനായി ഇന്ത്യന്‍ പോസ്റ്റിലേയ്ക്ക് പാകിസ്ഥാന് വെടിയുതിര്‍ക്കാറുണ്ട്. ഇത്തരത്തില്‍ കഴിച്ച ശനിയാഴ്ച നഖ്യാല മേഖലയിലുണ്ടായ വെടിവെപ്പിന് ഇന്ത്യന്‍ സൈന്യം നല്കിയ മറുപടിയിലാണ് അഹമ്മദ് ഖാന് കൊല്ലപ്പെട്ടതെന്നാണ് വിവരം.
അതിര്‍ത്തി പ്രദേശങ്ങളായ സുന്ദര്‍ബനി, പല്ലന്‍വാല, നൗഷേര എന്നിവിടങ്ങളിലെ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ പാക് സൈന്യം അഹമ്മദ്ഖാനെ ചുമതലപ്പെടുത്തിയിരുന്നുവെന്നും റിപ്പോര്‍ട്ടുകളുണ്ട്.

Comments