
ലോകസിനിമയിലെ പണംവാരി ചിത്രങ്ങളായ ജെയിംസ് ബോണ്ട് സീരീസിലെ ഇരുപത്തഞ്ചാമത്തെ ചിത്രത്തിന്റെ പേര് പുറത്തുവിട്ടു. ബ്രിട്ടീഷ് നടന് ദാനിയേല്‍ ക്രെയ്ഗിന്റെ അവസാന ബോണ്ടു വേഷമായ ചിത്രത്തിന് 'നോ ടൈം ടൂ ഡൈ' എന്നാണ് പേരിട്ടിരിക്കുന്നത്. അണിയറക്കാര്‍ ട്വിറ്ററിലൂടെയാണ് വിവരം പുറത്തുവിട്ടിരിക്കുന്നത്. കാരി ഫുക്കുനാഗ സംവിധാനം ചെയ്യുന്ന ചിത്രം 2020 ഏപ്രിലിലാണ് പുറത്തുവരുന്നത്.
ഇയാന്‍ ഫ്ളെമിംഗിന്റെ ഹിറ്റ് നോവലിനെ അടിസ്ഥാനപ്പെടുത്തിയാണ് പുതിയ ചിത്രം. തട്ടിക്കൊണ്ടു പോകലിനിരയായ ഒരു ശാസ്ത്രജ്ഞനെ രക്ഷിക്കാനുള്ള സുഹൃത്തിന്റെ ആവശ്യം സ്വീകരിച്ച് ജെമൈക്കയില്‍ ബോണ്ട് എത്തുന്നതാണ് പറയുന്നത്. ജമൈക്കയ്ക്ക് പുറമേ നോര്‍വേ, ഇറ്റലി, ഇംഗ്ളണ്ട്, സ്കോട്ലന്റിലെ ഉയര്‍ന്ന പ്രദേശങ്ങള്‍ എന്നിവിടങ്ങളിലാണ് ഷൂട്ടിംഗ് നടന്നത്. ഈ ചിത്രം ജെയിംസ് ബോണ്ട് പരമ്പരയിലെ ഇരുപത്തഞ്ചാമത്തേതാണ്. ദാനിയേല്‍ ക്രെയ്ഗ് ബോണ്ടായുള്ള അവസാന ചിത്രം കൂടിയായിരിക്കും.
പിയേഴ്സ് ബ്രോസ്നന് ശേഷം ഏറ്റവും കൂടുതല്‍ ബോണ്ട് ചിത്രങ്ങളില്‍ നായകനായ ദാനിയേല്‍ ക്രെയ്ഗിന്റെ അവസാന ബോണ്ടു വേഷമാണ് ഇത്. 2006 ല്‍ കാസിനോ റോയല്‍ മുതല്‍ 007 ആയി വേഷമിട്ട ദാനിയേല്‍ ക്രെയ്ഗ് ക്വാണ്ടം ഓഫ് സൊളാസ്, സ്കൈഫാള്‍, സ്പെക്ട്ര എന്നിങ്ങനെ നാലു ചിത്രങ്ങളിലാണ് ഇതുവരെ ദാനിയേല്‍ ക്രെയ്ഗ് നായകനായത്. പുതിയ ബോണ്ട് സിനിമയുടെ നിര്‍മ്മാണ പങ്കാളി കൂടിയാണ് ക്രെയ്ഗ്. ഈ വര്‍ഷം ഏപ്രില്‍ മുതല്‍ ചിത്ത്രിന്റെ ഷൂട്ടിംഗ് ആരംഭിച്ചിരുന്നു. സിനിമ തുടങ്ങിയപ്പോള്‍ മുതല്‍ ദൗര്‍ഭാഗ്യങ്ങളായിരുന്നു.
ആദ്യ സംവിധായകന് ഡാനിബോയല്‍ ഇടയ്ക്ക് ചിത്രീകരണം ഉപേക്ഷിച്ചു പോയതിനാല്‍ ഷൂട്ടിംഗ് മാസങ്ങളോളം തടസ്സപ്പെട്ടിരുന്നു. അതിന് പിന്നാലെ ആക്ഷന്‍ സീന്‍ ചെയ്യുന്നതിനിടയില്‍ ദാനിയേല്‍ ക്രെയ്ഗിന് അപകടം പറ്റി. സിനിമയില്‍ ക്രെയ്ഗിനൊപ്പം നവേമി ഹാരിസ്, ലീ സീഡോക്സ്, അന ഡീ അര്‍മാസ്, റാല്‍ഫ് ഫിന്നെസ്, ബെന്‍ വിഷാ, റാമി മാലിക് എന്നിവരാണ് പ്രധാന വേഷത്തില്‍. നായകനെ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും പ്രതിനായകന് ആരാകുമെന്ന കാര്യം ഇപ്പോഴും സസ്പെന്‍സ് ആണ്.






