ദുബായ്: പാക്ക് ക്രിക്കറ്റ് താരം ഹസ്സന് അലി ഇനി ഇന്ത്യയുടെ മരുമകന്. പാക്കിസ്ഥാന്റെ ഫാസ്്റ്റ് ബൗളറായ ഹസന് അലിയും ഹരിയാന സ്വദേശിനിയായ ഷാമിയായും തമ്മിലുള്ള വിവാഹം ചൊവ്വാഴ്ച ദുബായില്‍ വെച്ചാണ് നടന്നത്. എമിറേറ്റ്സ് എയര്‍ലൈന്‍സില്‍ ഫ്ളൈറ്റ് എന്‍ജിനീയറാണ് ഇരുപത്തിയാറുകാരിയായ ഷാമിയ അര്‍സു. ഷാമിയയുടെ ബന്ധുക്കള്‍ ന്യൂഡല്‍ഹിയില്‍ സ്ഥിരതാമസമാക്കിയവരാണ്.
ഹസന് അലിയുടെ വിവാഹത്തോടെ ഇന്ത്യയുടെ മരുമകന് ആകുന്ന നാലാമത്തെ പാക്ക് ക്രിക്കറ്റ് താരമാണ് അലി. സഹീര്‍ അബ്ബാസ്, മൊഹ്സീന് ഖാന്, ഷോയ്ബ് മാലിക് എന്നിവരാണ് നേരത്തെ ഇന്ത്യയുടെ മരുമക്കളായത്.
പാക്കിസ്ഥാനായി ഒന്‍പത് ടെസ്റ്റ് മത്സരങ്ങളും, 53 ഏകദിനങ്ങളും ഹസന് അലി കളിച്ചിട്ടുണ്ട്. 2017 ലെ ചാമ്പ്യന്‍സ് ട്രോഫി കിരീടം ഉയര്‍ത്തിയ പാക്ക് ടീമിലും ഹസന് അലി താരമായിരുന്നു. വിവാഹത്തിനു പിന്നാലെ ഹസന് അലിയുടെയും വധുവിന്റെയും ചിത്രങ്ങളും വീഡിയോയും സോഷ്യല്‍മീഡിയ ഏറ്റെടുത്തു കഴിഞ്ഞു.

Comments