
ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ പി വി സിന്ധുവും സൈന നെഹ്വാളും രണ്ടാം മത്സരത്തിന് ഇന്നിറങ്ങും. പ്രീ ക്വാര്‍ട്ടര്‍ ലക്ഷ്യമിട്ട് ഇരുവരും ഇന്ന് മത്സരിക്കുന്നത്. ആദ്യ റൗണ്ടുകളില്‍ സിന്ധുവിനും സൈനയ്ക്കും ബൈ ലഭിച്ചിരുന്നു. അഞ്ചാം സീഡായ സിന്ധു തയ്വാന് താരമായ പായ് യുപോയെ നേരിടും.
പുരുഷന്മാരുടെ രണ്ടാം റൗണ്ടില്‍ കെ ശ്രീകാന്ത് ഇന്ന് റഷ്യന്‍ താരവുമായി ഏറ്റുമുട്ടും. ലിന് ഡാനെ അട്ടിമറിച്ച് മലയാളിതാരം എച്ച് എസ് പ്രണോയിയും കൊറിയന്‍ താരം ലീ ഡോംഗിനെ തോല്പിച്ച് സായ് പ്രണീതും ഇന്നലെ മൂന്നാം റൗണ്ടില്‍ കടന്നിരുന്നു. ഇരുവര്‍ക്കും ഇന്ന് മത്സരമില്ല.






