
തിരുവനന്തപുരം: മുന്‍ ധനമന്ത്രി പി ചിദംബരത്തെ സിബിഐ അറസ്റ്റ് ചെയ്തതില്‍ പ്രതിപക്ഷം ബഹളം വെയ്ക്കുന്നത് അടുത്തത് ആരാണെന്ന ഭീതി കൊണ്ടാണെന്ന് ബിജെപി നേതാവ് കെ സുരേന്ദ്രന്. ലക്ഷക്കണക്കിന് കോടിയാണ് യുപിഎ ഭരണകാലത്ത് കോണ്‍ഗ്രസ് കൊള്ളയടിച്ചതെന്നും അഴിമതിക്കേസില്‍ ജാമ്യമെടുത്തിട്ടാണ് കോണ്‍ഗ്രസ് നേതാക്കള്‍ വീരവാദം മുഴക്കുന്നതെന്നും പറയുന്നു.
ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് സുരേന്ദ്രന് പ്രതികരിച്ചത്. അഴിമതിക്കാരെ എന്തുകൊണ്ടു പിടിക്കുന്നില്ല എന്ന് കഴിഞ്ഞ അഞ്ചു കൊല്ലവും ചോദിച്ചു കൊണ്ടിരുന്നവര്‍ അഴിമതിക്കാരെ പിടിക്കാന്‍ തുടങ്ങിയപ്പോള്‍ രാഷ്ട്രീയ വൈരാഗ്യം കൊണ്ടാണെന്ന് പറഞ്ഞ് കുറ്റം പറയാന്‍ ശ്രമിക്കുകയാണെന്നും പറയുന്നു. മടിയില്‍ കനമില്ലാത്തതുകൊണ്ട് അമിത് ഷാക്കും മോദിക്കും പേടിക്കാനില്ലെന്നും ഉപ്പു തിന്നവന്‍ വെള്ളംകുടിക്കുമെന്നും പോസ്റ്റില്‍ പറയുന്നു.
കുറിപ്പിങ്ങനെ...
നിങ്ങളെന്താ അഴിമതിക്കാരെ പിടിക്കാത്തതെന്നായിരുന്നു പ്രതിപക്ഷവും മാധ്യമങ്ങളും കഴിഞ്ഞ അഞ്ചുകൊല്ലം ചോദിച്ചുകൊണ്ടിരുന്നത്. പിടിക്കാന്‍ തുടങ്ങിയപ്പോള്‍ രാഷ്ര്ടീയവൈരാഗ്യം എന്നു പറഞ്ഞ് അതിനും കുറ്റം. ചെട്ട്യാര് ഹരിശ്ചന്ദ്രനായതുകൊണ്ടൊന്നുമല്ല ഇവര്‍ ബഹളം വെക്കുന്നത്. അടുത്തതാരാണെന്നറിയാനുള്ള വേവലാതിയാണ് നേതാക്കള്‍ക്കെല്ലാം. അമ്മയും മകനും അഴിമതിക്കേസ്സില്‍ ജാമ്യമെടുത്തിട്ടാണ് വീരവാദം മുഴക്കുന്നത്.
അളിയന് ഏതാണ്ട് ആജീവനാന്തം അകത്താകുമെന്നുറപ്പാണ്. ലക്ഷക്കണക്കിന് കോടിയാണ് യു. പി. എ. ഭരണകാലത്ത് കോണ്‍ഗ്രസ്സ് നേതാക്കള്‍ കൊള്ളയടിച്ചത്. നിയമം നിയമത്തിന്റെ വഴിക്കുപോകും. എല്ലാം പുറത്തുവരും. ഉപ്പുതിന്നവര്‍ വെള്ളം കുടിക്കും. മടിയില്‍ കനമില്ലാത്തതുകൊണ്ട് അമിത് ഷാക്കും മോദിക്കും പേടിക്കാനില്ല. കള്ളനു കഞ്ഞിവെക്കാത്ത സര്‍ക്കാരാണ് ഇന്ദ്രപ്രസ്ഥത്തിലുള്ളതെന്ന് ഇന്ത്യ തിരിച്ചറിയാന്‍ പോകുന്നതേയുള്ളൂ.....






