
ന്യൂഡല്‍ഹി : മുന്‍ എം.പിയും കോണ്‍ഗ്രസ് നേതാവും നടിയുമായ ദിവ്യ സ്പന്ദന വിവാഹിതയായെന്ന വാര്‍ത്ത വാസ്തവ വിരുദ്ധമെന്ന് അമ്മ. ദുബായില്‍ വച്ച് പോര്‍ച്ചുഗീസ് പൗരനും വ്യവസായിയുമായ റാഫേലുമായുള്ള ദിവ്യയുടെ വിവാഹം കഴിഞ്ഞു എന്ന തരത്തിലാണ് വാര്‍ത്തകള്‍ പുറത്തു വന്നത്.
'ദിവ്യയുടെ വിവാഹം കഴിഞ്ഞിട്ടില്ല, അത്തരത്തില്‍ സംഭവിച്ചിട്ടുണ്ടെങ്കില്‍ അത് അവള് രഹസ്യമാക്കിവെക്കില്ല, അങ്ങനെ നടക്കുകയാണെങ്കില്‍ എല്ലാവരെയും അറിയിക്കും, ദയവായി വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കരുത്' ഇതായിരുന്നു അമ്മ രഞ്ജിതയുടെ പ്രതികരണം.
കാമുകനുമായി ദിവ്യ വേര്‍പിരിഞ്ഞുവെന്നും ഇരുവരും അവരുടേതായ ജോലിത്തിരക്കുകളില്‍ വ്യാപൃതരായപ്പോള്‍ അത് അവരുടെ ബന്ധത്തെ ബാധിച്ചുവെന്നും അമ്മ വെളിപ്പെടുത്തുന്നു. പോര്‍ച്ചുഗലില്‍ താമസിക്കാന്‍ ദിവ്യയ്ക്ക് യാതൊരു താത്പര്യവുമില്ല, അതിനാലാണ് അവര്‍ വേര്‍പിരിയാന്‍ തീരുമാനിച്ചത്. എന്നാല്‍, അവര്‍ സുഹൃത്തുക്കളായി തുടരുമെന്നും രഞ്ജിത അറിയിച്ചു.






