
തന്റെ നിലപാടുകള്‍ മടിയില്ലാതെ സമൂഹത്തോട് വിളിച്ച പറയുന്ന താരമാണ് വിദ്യാ ബാലന്. തന്റെ ഓരോ ചിത്രത്തിനും മികച്ച പ്രതികരണങ്ങള്‍ കിട്ടുമ്പോള്‍ സൗന്ദര്യത്തിന്റെ കാര്യത്തില്‍ എന്നും വിമര്‍ശനങ്ങള്‍ മാത്രമാണ് വിദ്യക്ക നേരെ ഉയരുന്നത്. തന്റെ ശരീരത്തെക്കുറിച്ച വിമര്‍ശനങ്ങളും പരിഹാസങ്ങളും ഉയരുമ്പോള്‍ അത് തന്നെ യാതൊരു വിധത്തിലും ബാധിക്കാറില്ലന്ന് തെളിയിക്കുകയും ചെയ്യാറുണ്ട് വിദ്യാബാലന്.
തന്റെ പുതിയ ചിത്രമായ മിഷന് മംഗല്‍ എന്ന ചിത്രത്തിന്റെ വിജയത്തിലും താരത്തിന് വിമര്‍ശനങ്ങളാണ് നേരിടേണ്ടിവരുന്നത്. താന്‍ ഗര്‍ഭിണിയാണെന്ന വാര്‍ത്തകളോട് പ്രതികരിക്കുകയായിരുന്നു താരം.
ആളുകള്‍ എന്നെ പറ്റി ഉണ്ടാക്കുന്ന വിമര്‍ശനങ്ങളും പരിഹാസങ്ങളും എന്നെ ഒരു തരത്തിലും ബാധിക്കുന്ന കാര്യമല്ല. ഞാന്‍ ഏത് അവസ്ഥയിലാണോ ആ അവസ്ഥയില്‍ എനിക്ക് എന്നെ സ്നേഹിക്കാന്‍ കഴിയുന്നുണ്ട്.
്ഞാന് ഗര്‍ഭിണിയല്ല. എനിക്ക് ആലില വയറില്ല. അത് തുറന്ന് പറയാന്‍ എനിക്ക് യാതൊരു നാണക്കേടും തോന്നാറില്ല. ശരീരത്തോട് ചേര്‍ന്ന് കിടക്കുന്ന വസ്ത്രങ്ങള്‍ റാന്‍ ധരിക്കുമ്പോള്‍ ഞാന്‍ ഗര്‍ഭിണിയാണെന്ന് നിങ്ങള്‍ ചിന്തിക്കുന്നു. അത് നിങ്ങളുടെ ചിന്താഗതിയുടെ കുഴപ്പമാണ്. അങ്ങനെയെങ്കില്‍ എന്നോട് ക്ഷമിക്കണം. അക്കാര്യത്തില്‍ എനിക്കൊന്നും ചെയ്യാന്‍ സാധിക്കില്ല. വിദ്യ പറഞ്ഞു.
തന്റെ പുതിയ ചിത്രമായ മിഷന് മംഗള്‍ എന്ന ചിത്രത്തില്‍ ശാസ്ത്രജ്ഞയുടെ കഥാപാത്രമാണ് വിദ്യ അവതരിപ്പിച്ചത്.






