
ബാസല്‍(സ്വിറ്റ്സര്‍ലന്‍ഡ്): ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യന്‍ താരം സായ് പ്രണീതിന് വെങ്കലനേട്ടം. സെമി ഫൈനലില്‍ ലോക ചാമ്പ്യന്‍ കെന്റോ മൊമൊട്ടയുടെ മുന്നില്‍ കാലിടറിയാണ് മുപ്പത്തിയാറു കൊല്ലത്തിനുശേഷം ലോക ചാമ്പ്യന്‍ഷിപ്പില്‍ മെഡല്‍ എന്ന നേട്ടം പ്രണീത് സ്വന്തമാക്കിയത്.
നിലവിലെ ലോക ചാമ്പ്യനും ലോക ഒന്നാം നമ്പറുമായ ജപ്പാന്റെ കെന്റേ്ാ മൊമൊട്ടേയോട് ഏകപക്ഷീയമായ ഗെയിമുകള്‍ക്കാണ് സായി പ്രണീത് പരാജയപ്പെട്ടത്. സ്കോര്‍: 21-13,21-8. പ്രകാശ് പദുക്കോണിനു ശേഷം ഇതാദ്യമായാണ് ഒരു ഇന്ത്യന്‍ പുരുഷ താരം ലോക ബാഡ്മിന്റണില്‍ വെങ്കല മെഡല്‍ നേടുന്നത്.
ആദ്യ ഗെയിമില്‍ കടുത്ത പോരാട്ടം പ്രണീത് പുറത്തെടുത്തുവെങ്കിലും ലോക ചാമ്പ്യന്റെ വേഗമേറിയ സ്മാഷുകള്‍ക്കു മുന്നില്‍ അവസാനം അടിപതറുകയായിരുന്നു. മൊമെട്ടയുടെ രണ്ടാം ലോക ചാമ്പ്യന്‍ഷിപ്പ് ഫൈനലാണിത്.






