
ഷാര്‍ജ : ഷാര്‍ജയില്‍ വ്യവസായ മേഖലയിലെ വെയര്‍ ഹൗസില്‍ വന്‍ അഗ്നിബാധ. വെയര്‍ ഹൗസില്‍ ഉണ്ടായിരുന്ന സാധനങ്ങളും അടുത്തുണ്ടായിരുന്ന വാഹനങ്ങളും കത്തി നശിച്ചു. ആളപായം ഒന്നും തന്നെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
ശനിയാഴ്ച്ച ഉച്ചയോടെയാണ് തീപിടത്തം ഉണ്ടായത്. ചൈനാ ടൗണ്‍ മാളിനടുത്താണ് സംഭവം. ഉടന്‍ തന്നെ സിവില്‍ ഡിഫന്‍സ് വിഭാഗം തീ അണക്കാനുള്ള ശ്രമം തുടര്‍ന്നു. വൈകുന്നേരവും ശ്രമം തുടര്‍ന്നു. അഗ്നിബാധയെ തുടര്‍ന്ന് ഈ ഭാഗങ്ങളില്‍ വന്‍ ഗതാഗത കുരുക്കുകള്‍ ഉണ്ടായി.






