
സ്വിറ്റ്സര്‍ലാന്‍ഡ് : ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ സിന്ധു ഇന്ന ഫൈനിലില്‍ ഇറങ്ങും. ജപ്പാനീസ് താരം നൊസോമി ഒകുഹാരയാണ് ഫൈനില്‍ സിന്ധുവിന്റെ എതിരാളി. ആദ്യ ലോക ചാമ്പ്യന്‍ഷിപ്പ് കിരീടം ലക്ഷ്യമിട്ടാണ് സിന്ധു ഇന്നിറങ്ങുന്നത്.
ഇന്ത്യന്‍ സമയം വൈകിട്ട് നാലിന് ശേഷമാണ് മത്സരം. മൂന്നാം സീഡാണ് ഒകുഹാര. സിന്ധു അഞ്ചാം സീഡും. ഇതിന് മുന്‍പ് ഇരുവരും ഏറ്റുമുട്ടിയ 15 മത്സരങ്ങളില്‍ എട്ടിലും സിന്ധുവിനായിരുന്നു ജയം. ഏഴ് മത്സരങ്ങളില്‍ ഒകുഹാരയും ജയിച്ചു. എന്നാല്‍ രണ്ട് വര്‍ഷം മുന്‍പ് ഇരുവരും ഏറ്റുമുട്ടിയപ്പോള്‍ ജയം ഒകുഹാരക്കായിരുന്നു.






