
കെടിഎം ഡ്യൂക്ക് 790 ഈ വർഷം തന്നെ വിപണിയിലെത്തുമെന്ന് റിപ്പോർട്ടുകൾ. 2017 മിലാന് മോട്ടോര്‍സൈക്കിള്‍ ഷോയിലാണ് 790 ഡ്യൂക്കിനെ കമ്പനിയാദ്യം കാഴ്ച്ചവെച്ചത്. ബൈക്കിനെ വിപണിയിൽ അവതരിപ്പിക്കാൻ ഓട്ടോമോട്ടീവ് റിസർച്ച് ഫൗണ്ടേഷൻ ഓഫ് ഇന്ത്യയിൽ (ARAI) നിന്ന് അനുമതി ലഭിക്കാൻ കാത്തിരിക്കുകയായിരുന്നു കമ്പനി. ബൈക്കിനെ അവതരിപ്പിക്കാൻ വളരെയധികം കാലതാമസം എടുത്തതിന്റെ പ്രധാന കാരണങ്ങളിലൊന്ന് ഇതായിരുന്നു.
ARAI-യിൽ നിന്ന് ഒരു മാസത്തിനുള്ളിൽ ക്ലിയറൻസ് ലഭിക്കുമെന്നാണ് കെടിഎം പ്രതീക്ഷിക്കുന്നത്. 200 യൂണിറ്റുകളിൽ താഴെ മാത്രമായിരിക്കും ഈ മോഡൽ ഇത്പാദിപ്പിക്കുക എന്നാണ് സൂചന. ഒരു ലിമിറ്റഡ് എഡിഷൻ ബൈക്കായിരിക്കും ഡ്യൂക്ക് 790 എന്നാണ് ഇത് വ്യക്തമാക്കുന്നത്.
ഒരു പുതിയ LC8 799 സിസി ലിക്വിഡ് കൂൾഡ് പാരലൽ ട്വിൻ എഞ്ചിനാണ് കെടിഎം ഡ്യൂക്ക് 790 ക്ക് കരുത്ത് പകരുന്നത്. 102.5 bhp പവറും 87 Nm ടോർക്കും ഉത്പാദിപ്പിക്കും. ആറ് സ്പീഡ് മാനുവൽ ട്രാൻസ്മിഷനുമായി ഘടിപ്പിച്ച എഞ്ചിൻ ഒരു സ്ലിപ്പർ ക്ലച്ചും വാഗ്ദാനം ചെയ്യുന്നു. ഏകദേശം 7.5 ലക്ഷം രൂപയായിരിക്കും എക്സ്-ഷോറൂം വില.






