
തിരുവനന്തപുരം: മോഡി സ്തുതി നടത്തിയവരുടെ ചെവിക്കു പിടിക്കണമെന്ന് സോണിയാ ഗാന്ധിക്ക് ടി.എന്‍ പ്രതാപന്റെ കത്ത്. ശശി തരൂരിന്റെ മോദി അനുകൂല പ്രസ്താവനയ്ക്കെതിരെയാണ് ഈ പരാതി.
ഏകാധിപത്യത്തിന്റെ എല്ലാ ലക്ഷണങ്ങളും വ്യക്തമാക്കിയ മോദിയെ പ്രശംസിക്കണമെന്ന് പറയുന്ന രാഷ്ര്ടീയ വ്യവഹാരം അസംബന്ധമാണെന്ന് ടി എന്‍ പ്രതാപന് കുറ്റപ്പെടുത്തി. കോണ്‍ഗ്രസിന്റെ ഫാഷിസ്റ്റ് വിരുദ്ധ പോരാട്ടങ്ങള്‍ ദുര്‍ബലപ്പെടുത്തുന്നതിന് മാത്രമേ അതു സഹായിക്കൂവെന്നും കത്തില്‍ പ്രതാപന് ചൂണ്ടിക്കാട്ടുന്നു.
ശശി തരൂരിന്റെ മോദി അനുകൂല പ്രസ്താവനയ്ക്കെതിരെ എംപിമാരായ കെ മുരളീധരനും ബെന്നി ബെഹനാനും നേരത്തെ രംഗത്ത് വന്നിരുന്നു. ആരു പറഞ്ഞാലും മോഡിയുടെ ദുഷ് ചെയ്തികള്‍ മറച്ചു വയ്ക്കാനാകില്ലെന്നും ആയിരം തെറ്റുകള്‍ ചെയ്തിട്ട് ഒരു ശരി ചെയ്തുവെന്ന് പറഞ്ഞ് മോഡിയെ ഉയര്‍ത്തിപ്പിടിക്കേണ്ട ആവശ്യമില്ലെന്ന് രമേശ് ചെന്നിത്തലയും പറഞ്ഞിരുന്നു.






