
മനാമ: പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കൊപ്പം നിന്ന് സെല്‍ഫിയെടുക്കാന്‍ കഴിഞ്ഞതിന്റെ ആഹ്ലാദത്തിലാണ് ക്ഷേത്രമുഖ്യന്‍ ജഗദീഷ് ശര്‍മ്മയുടെ ചെറുമകള്‍ പായല്‍ ശര്‍മ. തത്തായ് ഭാട്ടിയ സമൂഹത്തിന്റെ ഉടമസ്ഥതയിലുള്ള ശ്രീകൃഷ്ണ ക്ഷേത്രത്തിന്റെ പുനരുദ്ധാരണ ചടങ്ങുകള്‍ ഉദ്ഘാടനം ചെയ്യാന്‍ നരേന്ദ്രമോഡി എത്തിയപ്പോഴായിരുന്നു സംഭവം.
ക്ഷേത്ര ഹാളിനു സമീപം ആളുകളെ അഭിസംബോധന ചെയ്ത ശേഷം നടന്നു നീങ്ങിയ മോഡിയുടെ സമീപത്തേയ്ക്ക് ക്ഷേത്ര ഭാരവാഹി സുശീലിന്റെ സഹോദര ഭാര്യ ഓടിയെത്തിയിരുന്നു. മോഡിയുടെ ചിത്രങ്ങള്‍ പ്രിന്റു ചെയ്ത സാരിയുടുത്താണ് ലക്ഷ്മി ചെന്നത്. ഈ സമയം പായലും മോഡിയുടെ അടുത്തേയ്ക്ക് ചെന്ന് സെല്‍ഫി എടുത്തോട്ടെ എന്ന് ചോദിക്കുകയായിരുന്നു. ചിരിച്ചുകൊണ്ട് മോഡി സമ്മതിച്ചതോടെ പായലും ലക്ഷ്മിയും ചേര്‍ന്ന് അദ്ദേഹവുമായി സെല്‍ഫി എടുക്കുകയായിരുന്നു.






