
ന്യൂഡല്‍ഹി: അന്തരിച്ച മുന്‍ കേന്ദ്രധനകാര്യമന്ത്രിയും മുതിര്‍ന്ന ബിജെപി നേതാവുമായ അരുണ്‍ ജെയ്റ്റ്ലിയുടെ വസതിയില്‍ എത്തി പ്രധാനമന്ത്രി നരേന്ദ്രമോദി അനുശോചനം രേഖപ്പെടുത്തി. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും പ്രധാനമന്ത്രിക്കൊപ്പം വസതിയില്‍ എത്തിയിരുന്നു.
ഡല്‍ഹി എയിംസില്‍ ചികിത്സയില്‍ ഇരിക്കെയാണ് അരുണ്‍ ജെയ്റ്റിലി അന്തരിച്ചത്. എന്നാല്‍ ഈ സമയം പ്രധാനമന്ത്രി വിദേശസന്ദര്‍ശനത്തിലായിരുന്നു. അതിനാല്‍ സംസ്കാര ചടങ്ങില്‍ പങ്കെടുക്കുവാന്‍ അദ്ദേഹത്തിന് സാധിച്ചിരുന്നില്ല. ഞായറാഴ്ചയായിരുന്നു ജെയ്റ്റ്ലിയുടെ സംസ്കാര ചടങ്ങുകള്‍ നടന്നത്.
അരുണ്‍ ജെയ്റ്റ്ലിയുടെ നിര്യാണത്തോടെ തനിക്ക് വിലപ്പെട്ട ഒരു സുഹൃത്തിനെ നഷ്ടപ്പെട്ടുവെന്നായിരുന്നു ബെഹ്റൈനില്‍ വച്ച് മോദി പ്രതികരിച്ചത്. പ്രധാനമന്ത്രി ഉച്ചകോടികള്‍ റദ്ദാക്കി വരേണ്ടതില്ലെന്ന് ജെയ്റ്റ്ലിയുടെ കുടുംബവും നേരത്തെ പറഞ്ഞിരുന്നു.







Comments