
ദുല്‍ക്കര്‍ സല്മാന് വിനായകന്, മണികണ്ഠന് എന്നീ താരനിരകള്‍ ഒന്നിച്ചഭിനയിച്ച ചിത്രമാണ് കമ്മട്ടിപാടം. മലയാള സിനിമയില്‍ വന്‍ ഹിറ്റ് നേടിയ ചിത്രങ്ങളില്‍ ഒന്നായിരുന്നു ഇത്. അഭിനയിച്ച താരങ്ങള്‍ എല്ലാം തന്നെ ഒന്നിനൊന്ന് മികച്ച പ്രകടനം കാഴ്ച വെച്ച മനോഹര ചിത്രം. രാജീവ് രവിയാണ് ചിത്രം സംവിധാനം ചെയ്തത്. ഈ ചിത്രത്തിലൂടെ മലയാളത്തിലേക്ക് കടന്ന് വന്ന് ശ്രദ്ധ നേടിയ നടിയാണ് ഷോണ്‍ റോമി.
ദുല്‍ക്കറിന്റെ നായികയായ അനിത എന്ന കഥാപാത്രമാണ് ഷോണ്‍ അതില്‍ അവതരിപ്പിച്ചത്. പിന്നീട് പൃത്വിരാജ് സംവിധാനം ചെയ്ത ലൂസിഫര്‍ എന്ന ചിത്രത്തിലും ഷോണ്‍ എത്തിയിരുന്നു. രണ്ട് ചിത്രത്തിലും നാടന്‍ വേഷത്തിലാണ് എത്തുന്നത്.
എന്നാല്‍ ഇപ്പോള്‍ മോഡലായി നടത്തിയ ഫോട്ടോഷൂട്ട് കണ്ട് ഞെട്ടിയിരിക്കുകയാണ് സോഷ്യല്‍മീഡിയ. ഗ്ലാമറസ്സായി വേഷമിട്ട് ഷോണിനെ കണ്ടവര്‍ ഇത് കമ്മട്ടിപാടത്തിലെ കുട്ടിയാണോ എന്ന് സംശയിക്കുകയാണ്. ഹോട്ടായിരിക്കുന്നുവെന്നും, മിസ്സ് ഇന്ത്യയായി മത്സരിക്കണമെന്നും, കറുത്ത വജ്രം എന്നുമെക്കെയാണ് കമന്റുകള്‍ പറയുന്നു.
എന്നാല്‍ മലായളത്തിലെ ഒരു നടിയേയും ഇങ്ങനെ കാണാന്‍ ആഗ്രഹിക്കുന്നില്ല എന്ന് ചില സദാചാരക്കാരും എത്തിയിട്ടുണ്ട്. എന്നാല്‍ ഇതിനെ എല്ലാം തള്ളി ഷോണിന്റെ സൗന്ദര്യത്തെ പ്രശംസിച്ചും ആളുകള്‍ രംഗത്ത് വന്നു.






