
മലയാള സിനിമയില്‍ തന്റേതായ ഇടം നേടിയ നടനാണ് ഷെയ്ന് നിഗം. നടന് അബിയുടെ മകനാണെങ്കിലും ഒരിക്കലും അദ്ദേഹത്തിന്റെ പേരിലായിരുന്നില്ല ഷെയ്ന്റെ സിനിമ അരങ്ങേറ്റം. ബാല താരമായെത്തി ചെറിയ ചെറിയ വേഷങ്ങളിലൂടെ നായകനിരയിലേക്ക് എത്തുകയായിരുന്നു ഷെയ്ന്. ഇപ്പോള്‍ ഷെയ്ന് ബാലതാരമായി എത്തിയ അന്‍വറിലെ ഒരു സീനാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.
പൃഥ്വിരാജിന്റെ കഥാപാത്രം ഒരു ടെലഫോണ്‍ ബൂത്തില്‍ ഫോണ്‍ ചെയ്യാന്‍ എത്തുമ്പോള്‍, ഫോണില്‍ കാമുകിയോട് സല്ലപിച്ചുകൊണ്ടിരിക്കുന്ന സ്കൂള്‍ വിദ്യാര്‍ത്ഥിയുടെ വേഷത്തിലാണ് ഷെയ്ന്. 'എന്തൊരു ചൂടാടോ.. തനിക്ക് ഇതൊക്കെ ഒന്ന് ഏസി ആക്കി കൂടെ?' 'അയല്‍പ്പക്കത്തെ ഐഎസ്ഡിയെ കണ്ടിട്ട് വീട്ടിലെ ലോക്കലിനെ ഉപേക്ഷിച്ചോട്ടോ, തനിക്കു ഞാന്‍ വച്ചിട്ടുണ്ട്,' എന്നൊക്കെ ബൂത്തുടമയോട് ദേഷ്യപ്പെട്ട് ഇറങ്ങിപ്പോവുന്ന പയ്യന്റെ റോളിലാണ് ഷെയ്ന്. വീഡിയോ വൈറലായതോടെ നിരവധി കമന്റുകളാണ് ആരാധകര്‍ പോസ്റ്റ് ചെയ്യുന്നത്. 'മച്ചാന് അന്നേ കലിപ്പാണല്ലേ?' തുടങ്ങിയ കമന്റുകള്‍ വൈറലാകുകയാണ്.
https://www.facebook.com/TrollGarageOfficial2.0/videos/1723442687799277/






