വിശാഖപട്ടണം: ഇന്ത്യയെ ആരെങ്കിലും ആക്രമിച്ചാല്‍ മറക്കാനാകാത്ത മറുപടി നല്‍കുമെന്ന് പാക്ക് മുന്നറിയിപ്പിന് ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവിന്റെ താക്കീത്. ഒക്ടോബറിലോ നവംബറിലോ ഇന്ത്യയയും പാക്കിസ്ഥാനും തമ്മില്‍ യുദ്ധമുണ്ടാകുമെന്ന പാക്ക് മന്ത്രിയുടെ പ്രകോപനത്തിനാണ് വെങ്കയ്യ നായിഡു മറുപടി നല്‍കിയത്. വിശാഖപട്ടണത്ത് നടന്ന ചടങ്ങിലാണ് വെങ്കയ്യ നായിഡു രൂക്ഷമറുപടി നല്‍കിയത്.
നമ്മള് ആരെയും ആക്രമിച്ചിട്ടില്ല. ആരെയും ആക്രമിക്കില്ലെന്നും ഉറപ്പ് നല്കാനുമാകും. എല്ലാവരും നമ്മളെ ആക്രമിക്കാനാണ് വരുന്നത്. ആരെങ്കിലും ഇങ്ങോട്ട് ആക്രമിച്ചാല്‍ അവര്‍ക്ക് മറക്കാനാകാത്ത തിരിച്ചടി നല്‍കും.നമ്മള് യുദ്ധക്കൊതിയന്മാരല്ല, സ്വാതന്ത്ര്യം ഇഷ്ടപ്പെടുന്ന പൗരന്മാരാണെന്നും വെങ്കയ്യ നായിഡു വ്യക്തമാക്കി.

കശ്മീര്‍ വിഷയത്തില്‍ ആഗോള തലത്തില്‍ ഇന്ത്യ നയതന്ത്ര വിജയം നേടിയതിനു പിന്നാലെയാണ് പാക്കിസ്ഥാന് പ്രകോപനപരമായ പ്രസ്താവനകള്‍ തുടരുന്നത്. പാക്കിസ്ഥാന് മുകളിലുടെ ഇന്ത്യയിലേയ്ക്കുള്ള വ്യോമപാതയും അഫ്ഗാനിസ്ഥാനിലേയ്ക്കുള്ള റോഡ് മാര്‍ഗവും അടക്കുന്ന കാര്യം പരിഗണനയിലാണെന്ന് ചൊവ്വാഴ്ച പാക്കിസ്ഥാന് പ്രസ്താവന ഇറക്കിയിരുന്നു. ഇതിനു പിന്നാലെയാണ് യുദ്ധ മുന്നറിയിപ്പും പാക്ക് മന്ത്രിയുടെ ഭാഗത്തു നിന്നുണ്ടായത്. നമ്മള് മറ്റ് രാജ്യങ്ങളുടെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടാന്‍ ആഗ്രഹിക്കുന്നില്ല. അതുപോലെ മറ്റ് രാജ്യങ്ങള്‍ ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളിലും ഇടപെടാന്‍ നമ്മുക്ക് ആഗ്രഹമില്ല വെങ്കയ്യ കൂട്ടിച്ചേര്‍ത്തു. നമ്മുശട അയല്‍ക്കാര്‍ തീവ്രവാദികള്‍ക്ക് പണവും പരിശീലനവും നല്കി ഇന്ത്യയെ തകര്‍ക്കാന്‍ ശ്രമിക്കുകയാണ്. ഇത് അ്വറക്കു തന്നെ ദോഷകരമായി തീരുമെന്ന കാര്യം അവര്‍ തിരിച്ചറിയുന്നില്ലെന്നും അദേഹം പറഞ്ഞു.

Comments