മുംബൈ: ഐ.എന്‍.എക്സ് മീഡിയാ കേസില്‍ മുന്‍ കേന്ദ്രമന്ത്രി പി.ചിദംബരം അറസ്റ്റിലായതില്‍ പ്രതികരണവുമായി ഐ.എന്‍.എക്സ് സഹ സ്ഥാപക ഇന്ദ്രാണി മുഖര്‍ജി. ചിദംബരത്തിന്റെ അറസ്റ്റ് 'നല്ല വാര്‍ത്ത'യാണെന്ന് അവര്‍ മുംബൈയില്‍ കോടതിയ്ക്ക് പുറത്ത് എ.എന്‍.ഐയോട് പറഞ്ഞു.
അതേതമയം ഐ.എന്‍.എക്സ് മീഡിയ സഹസ്ഥാപകയായ ഇന്ദ്രാണി നിലവില്‍ മകളെ കൊലപ്പെടുത്തിയ കേസില്‍ ജയിലിലാണ്. ഐ.എന്‍.എക്സ് മീഡിയാ കേസില്‍ ഇന്ദ്രാണി മാപ്പുസാക്ഷിയായതൊടെയാണ് ചിദംബരത്തിന്റെ അറസ്റ്റിന് വഴിതെളിഞ്ഞത്.
2007ല്‍ ഇന്ദ്രാണിയും ഭര്‍ത്താവ് പീറ്റര്‍ മുഖര്‍ജിയും ചേര്‍ന്നാണ് ഐ.എന്‍.എക്സ് മീഡിയ സ്ഥാപിച്ചത്. ഇവര്‍ക്ക് അനുവദനീയമായതിലും കൂടുതല്‍ നിക്ഷേപം ലഭിക്കാന്‍ ചിദംബരം വഴിവിട്ട സഹായങ്ങള്‍ ചെയ്തുവെന്നതാണ് കേസ്. 2015ലാണ് മകള്‍ ഷീന ബോറയെ കൊലപ്പെടുത്തിയതിന് ഇന്ദ്രാണിയെ പോലീസ് അറസ്റ്റ് ചെയ്തത്.

Comments