
ഹാര്‍ലി ഡേവിഡ്ണ് പുതിയ ലിമിറ്റഡ് എഡിഷന് സ്ട്രീറ്റ് 750 ഇന്ത്യന്‍ വിപണിയില്‍ എത്തി. 5.47 ലക്ഷം രൂപയാണ് വാഹനത്തിന്റെ എക്സ്ഷോറൂം വില. ഹാര്‍ലി ഇന്ത്യയിലെത്തി പത്തു വര്‍ഷം തികയുന്ന ആഘോഷത്തിന്റെ ഭാഗമായാണ് സ്ട്രീറ്റ് 750 ലിമിറ്റഡ് എഡിഷനെ ഇന്ത്യൻ വിപണിയില്‍ അവതരിപ്പിച്ചിരിക്കുന്നത്.
ഹാര്‍ലിയുടെ സ്റ്റാന്റര്‍ഡ് സ്ട്രീറ്റ് 750 -യെക്കാള്‍ 13,000 രൂപയോളം കൂടുതലാണ് പുതിയ ലിമിറ്റഡ് എഡിഷന് പതിപ്പന് വില. ബൈക്കിന്റെ 300 യൂണിറ്റുകള്‍ മാത്രമാണ് കമ്പനി വിപണിയിലെത്തിക്കുകയെന്നാണ് റിപ്പോര്‍ട്ട്.
ലിമിറ്റഡ് എഡിഷനില്‍ ബിഎസ് VI നിരവാരത്തിലുള്ള എന്‍ജിനാണ് കമ്പനി ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഹാര്‍ലി ഡേവിഡ്സണില്‍ നിന്നുള്ള ആദ്യ ഭാരത് സ്റ്റേജ് 6 (ബിഎസ് VI) മോഡല്കൂടിയാണിതെന്നാണ് വിവരം.
രൂപത്തില്‍ റഗുലര്‍ മോഡലിന് സമാനമാണ് പുതിയ ലിമിറ്റഡ് എഡിഷന് പതിപ്പും. ബ്ലാക്ക് അലോയി വീലുകളും പുതിയ പതിപ്പിന്റെ പ്രത്യേകതയാണ്. ഇന്ത്യയിലേക്കുള്ള പതിപ്പിനെ സൂചിപ്പിക്കാന്‍ പിന്‍ഭാഗത്തും ഫ്യുവല്‍ ടാങ്കിലും പ്രത്യേക മാര്‍ക്കിങ് നല്‍കിയതാണ് ലിമിറ്റഡ് എഡിഷനിനെ വിപണിയില്‍ എത്തിച്ചിരിക്കുന്നത്.
ബിഎസ് VI നിലവാരത്തിലേക്ക് ഉയര്‍ത്തിയ റഗുലര്‍ പതിപ്പിലെ അതേ 749 സിസി ലിക്വിഡ് കൂള്‍ഡ് വി-ട്വിന്‍ എന്‍ജിനാണ് ലിമിറ്റഡ് പതിപ്പിലും ഉള്ളത്.






