കോഴിക്കോട്: കേന്ദ്രത്തിലോ കേരളത്തിലോ കോണ്‍ഗ്രസ്സിനു അധികാരമില്ല. എന്നാല്‍ ജനങ്ങളില്‍ ഒരാളായി നിന്ന് ദുരിതബാധിതരുടെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ശ്രമിക്കുമെന്ന് രാഹുല്‍ ഗാന്ധി. പ്രളയ ബാധിതര്‍ക്ക് യഥാസമയം നഷ്ടപരിഹാരം ലഭിക്കാനായി കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളില്‍ സമ്മര്‍ദ്ദം ചെലുത്തുമെന്നും രാഹുല്‍ ഗാന്ധി വയനാട്ടില്‍ പറഞ്ഞു.
വയനാട്ടിലെ ദുരിത ബാധിതരോട് കാര്യങ്ങള്‍ ചോദിച്ചറിയുന്ന രാഹുല്‍ ഗാന്ധിയുടെ വിഡിയോ കെ.സി വേണുഗോപാല്‍ പങ്കുവെച്ചിട്ടുണ്ട്. ദുരിത ബാധിതരില്‍ ഒരാളോട് വീടിന് എത്ര നഷ്ടം വന്നെന്നും കുട്ടികളെ കുറിച്ചൂം രാഹുല്‍ അന്വേഷിക്കുന്നുണ്ട്. തുടര്‍ന്ന് വിഷമിക്കെണ്ടെന്നു പറയുന്നതും വിഡിയോയില്‍ കാണാം. മാമനുണ്ട് വിഷമിക്കേണ്ടെന്ന് രാഹുല്‍ ഗാന്ധിയേ ചൂണ്ടിക്കാട്ടി വേണുഗോപാല്‍ കുട്ടിയോട് പറയുന്നതും വിഡിയോയില്‍ കാണാം.
മുക്കം കാരശ്ശേരിയിലെ എം.പി ഓഫീസ് രാഹുല്‍ ഗാന്ധി ഉദ്ഘാടനം ചെയ്തു. പ്രളയത്തില്‍ രക്ഷാ പ്രവര്‍ത്തനം നടത്തിയവരേ ചടങ്ങില്‍ ആദരിച്ചു. കാസര്‍ഗോട് പെരിയയില്‍ കൊല്ലപ്പെട്ട കൃപേഷിന്റേയും ശരത് ലാലിന്റേയും കുടുംബത്തിന് കോണ്‍ഗ്രസ്സ് കോഴിക്കോട് ജില്ലാ കമ്മിറ്റി സമാഹരിച്ച 15 ലക്ഷം രൂപ രാഹുല്‍ ഗാന്ധി കൈമാറി.

Comments