
ഇന്ത്യയില്‍ റിവോള്‍ട്ട് ഇന്റലികോര്‍പ്പ് ആദ്യ ഇലക്ട്രിക് മോഡലായ RV 400 പുറത്തിറക്കി. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (AI) സംവിധാനത്തോടെ രാജ്യത്തെത്തുന്ന ആദ്യ ഇലക്ട്രിക് ബൈക്കാണിത്. റിബല്‍ റെഡ്, കോസ്മിക് ബ്ലാക്ക് എന്നീ രണ്ട് നിറങ്ങളില്‍ RV 400 വാഹനം ലഭ്യമാകും. അടുത്ത മൂന്ന് മാസത്തിനുള്ളില്‍ ബെംഗളൂരു, ഹൈദരാബാദ്, നാഗ്പൂര്‍, അഹമ്മദാബാദ്, ചെന്നൈ എന്നിവിടങ്ങളിലേക്കും റിവോള്‍ട്ട് എത്തും. മുഴുവന്‍ തുകയും ഒന്നിച്ച് വാങ്ങാതെ മാസംതോറും നിശ്ചിത തുക സ്വീകരിച്ചുള്ള വിപണനമാണ് റിവോള്‍ട്ട് ഉപഭോക്താക്കള്‍ക്കായി നല്‍കുന്നത്.
ഇതൊരു വാഹന വാടക പദ്ധതിയല്ലെന്നും ബൈക്ക് സ്വന്തമാക്കുന്ന ഒന്നാംദിനം മുതല്‍ അതത് ഉപഭോക്താക്കളാണ് വാഹനത്തിന്റെ ഉടമകളെന്നും റിവോള്‍ട്ട് വ്യക്തമാക്കുന്നു. ജൂണ്‍ 25 മുതല്‍ പ്രീബുക്കിങ് ആരംഭിച്ച വാഹനത്തിന് ഇതിനോടകം 2,265 ബുക്കിങ് ലഭിച്ചതായും കമ്പനി വ്യക്തമാക്കിയിട്ടുണ്ട്.
37 മാസ കാലയളവില്‍ മാസംതോറും 3,499 രൂപയ്ക്ക് RV 400 ബേസ് മോഡല്‍ സ്വന്തമാക്കാം. മാസംതോറും 3,999 രൂപയാണ് RV400 പ്രീമിയത്തിന്റെ വില. ഇതിനൊപ്പം ചെറിയ ഞഢ 300 മോഡലും റിവോള്‍ട്ട് പുറത്തിറക്കിയിട്ടുണ്ട്. മാസംതോറും 2,999 രൂപയാണ് ഇതിന് നല്‍കേണ്ടത്. തുടക്കത്തില്‍ ഡൗണ്‍ പേയ്മെന്റ് ആവശ്യമില്ല.
ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സംവിധാനം വഴി നിരവധി അഡീഷ്ണല്‍ കണക്റ്റിവിറ്റി ഫീച്ചേഴ്സും ഞഢ മോഡലുകളിലുണ്ട്. രൂപത്തിലും ഡിസൈനിലും ഒന്നാണെങ്കിലും ആര്‍ട്ടിഫ്യല്‍ എക്സ്ഹോസ്റ്റ് സൗണ്ട്, ആപ്പ് വഴിയുള്ള സ്റ്റാര്‍ട്ട്-സ്റ്റോപ്പ് പ്രവര്‍ത്തനം എന്നിവയാണ് ണ 400 പ്രീമിയം മോഡലിനെ ബേസ് മോഡലില്‍ നിന്ന് വ്യത്യസ്തമാക്കുന്നത്.
രൂപത്തില്‍ സമാനമാണെങ്കിലും ഇതിനെക്കാള്‍ അല്പം ചെറിയ മോഡലാണ് ഞഢ 300 ഇലക്ട്രിക്. സുഖകരമായ യാത്രയ്ക്ക് മുന്നില്‍ ഇന്‍വേര്‍ട്ടഡ് ഫോര്‍ക്കും പിന്നില്‍ അഡ്ജസ്റ്റബിള് മോണോഷോക്കുമാണ് സസ്പെന്ഷന്. സുരക്ഷയ്ക്കായി മുന്നിലും പിന്നിലും 240 എംഎം ആണ് ഡിസ്ക് ബ്രേക്ക്. ഇതിനൊപ്പം അധിക സുരക്ഷയ്ക്കായി കംബൈന്‍ഡ് ബ്രേക്കിങ് സംവിധാനവും (CBS) റീജനറേറ്റീവ് ബ്രേക്കിങ് സംവിധാനവും (RBS) സ്റ്റാന്റേര്‍ഡായുണ്ട്.
72 വോള്‍ട്ട് 3.24kWh ലിഥിയം അയേണ്‍ ബാറ്ററിയും 3KW മിഡ്-ഡ്രൈവ് മോട്ടോറുമാണ് RV 400 ഇലക്ട്രിക്കിലുള്ളത്. 170 എന്‍എം ടോര്‍ക്കേകുന്നതാണ് ഇലക്ട്രിക് മോട്ടോര്‍. മൂന്ന് മണിക്കൂറിനുള്ളില്‍ ബാറ്ററി 75 ശതമാനം വരെ ചാര്‍ജ് ചെയ്യാം. നാലര മണിക്കൂറിനുള്ളില്‍ 100 ശതമാനം ചാര്‍ജ് ചെയ്യാന്‍ സാധിക്കുമെന്നും കമ്പനി വാഗ്ദാനം ചെയ്യുന്നു. ഒറ്റചാര്‍ജില്‍ 156 കിലോമീറ്റര്‍ ദൂരമാണ് RV 400 സഞ്ചരിക്കുക.
മണിക്കൂറില്‍ 85 കിലോമീറ്ററാണ് പരമാവധി വേഗത. എക്കോ, സിറ്റി, സ്പോര്‍ട്ട് എന്നീ മൂന്ന് ഡ്രൈവിങ് മോഡുകള്‍ വാഹനത്തിനുണ്ട്. ആകെ 108 കിലോഗ്രാം മാത്രമാണ് വാഹനത്തിന്റെ ഭാരം. 1.5kW മോട്ടോറും 60 വോള്‍ട്ട് 2.7kW ബാറ്ററിയുമാണ് RV 300 ലുള്ളത്. RV 400 നെക്കാള്‍ ഏഴ് കിലോഗ്രാം ഭാരവും കുറവാണ്. ഒറ്റചാര്‍ജില്‍ 80-150 കിലോമീറ്റര്‍ വരെ സഞ്ചരിക്കാന്‍ RV 300ന് സാധിക്കും. മണിക്കൂറില്‍ 65 കിലോമീറ്റര്‍ മാത്രമാണ് ഇതിന്റെ പരമാവധി വേഗത. ചാര്‍ജ് തീരുന്നതിനനുസരിച്ച് എടുത്തുമാറ്റാവുന്ന സ്വാപ്പബിള്‍ ബാറ്ററിയാണ് റിവോള്ട്ടിലുള്ളത്.






