
തിരുവനന്തപുരം : യൂണിവേഴ്സിറ്റി കോളേജില്‍ വിദ്യാര്‍ത്ഥിയായ അഖിലിനെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പത്താം പ്രതി പിടിയില്‍. മുഹമ്മദ് അസ്ലമിനെയാണ് കന്റോണ്‍മെന്റ് പോലീസാണ് അറസ്റ്റ് ചെയ്തത്.
അതേസമയം കേസിലെ ഒന്നും രണ്ടും പ്രതികളായ ശിവരഞ്ജിത്തിന്റെയും നസീമിന്റെയും ജാമ്യാപേക്ഷ കോടത് തള്ളി. മുന്‍ എസ്എഫ്ഐ നേതാക്കളായ ഇവര്‍ക്ക് ജില്ലയിലെ വിവിധ പോലീസ് സ്റ്റേഷനുകളിലായി 10 ഓളം ക്രിമിനില്‍ കേസുകള്‍ ഉണ്ടെന്നും, ഇവര്‍ക്ക് ജാമ്യം നല്കിയാല് യൂണിവേഴ്സിഞ്ഞി കോളേജില്‍ ഭീകരാന്തരീക്ഷം സാധ്യതയുള്ളതിനാലാണ് ജാമ്യാപേക്ഷ കോടതി തള്ളിയത്. തിരുവനന്തപുരം ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് ഇവരുടെ ജാമ്യാപേക്ഷ തള്ളിയത്.
കൂടാതെ പി എസ് സി പരീക്ഷ തട്ടിപ്പ് കേസിലെ നാലാം പ്രതിയായ സഫീറിന്റെ ജാമ്യാപേക്ഷയും കോടതി തള്ളി. കൂടാതെ കേസിലെ എല്ലാ പ്രതികളും പത്ത് ദിവസത്തിനുള്ളില്‍ കീഴടങ്ങണമെന്നും കോടതി പറഞ്ഞു.






