
ബാഹുബലി എന്ന ബ്രഹ്മാണ്ഡ ചിത്രത്തന് ശേഷം പ്രഭാസ് നായകനായി എത്തുന്ന ചിത്രമാണ് സാഹോ. ഇന്നായിരുന്നു ചിത്രത്തിന്റെ റിലീസ്. ആദ്യ പ്രദര്‍ശനത്തിന് ശേഷം നിമിഷങ്ങള്‍ക്കകം ഇന്റര്‍നെറ്റില്‍ പ്രത്യക്ഷപ്പെട്ടിരിക്കുകയാണ് ഈ ചിത്രം. തമിഴ് റോക്കേഴ്‌സാണ് ചിത്രം റിലീസിന്റെ അന്ന് തന്നെ ചോര്‍ത്തി ഇന്റര്‍നെറ്റില്‍ ഇട്ടത്.
തെന്നിന്ത്യന്‍ സിനിമകള്‍ ഇതാദ്യമായല്ല പ്രദര്‍ശന ദിവസം തന്നെ തമിഴ് റോക്കേഴ്‌സ് ചോര്‍ത്തുന്നത്. അജിത്തിന്റെ ഏറ്റവും പുതിയ തമിഴ് ചിത്രമായ നേര്‍ക്കൊണ്ട പാര്‍വൈയും റിലീസ് ദിവസം തന്നെ നെറ്റില്‍ വന്നിരുന്നു. സിനിമാ വ്യവസായത്തിന് വളരെ നഷ്ട്ടമുണ്ടാക്കുന്ന ഒന്നാണ് സിനിമാ പൈറസി എന്നത്. ഇങ്ങനെയുള്ള സൈറ്റിനെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് നിര്‍മ്മാതാക്കളും താരങ്ങളും മറ്റ് സംഘടനകളും രംഗത്ത് വന്നിരുന്നു. എന്നാല്‍ സൈറ്റ് അടച്ച് പൂട്ടാന്‍ കഴിയാത്തത് സിനിമാ പ്രവര്‍ത്തകര്‍ക്ക് വലിയ വെല്ലുവിളി തന്നെയാണ്.
ബാഹുഹലിക്ക് ശേഷം പ്രഭാസിന്റെ ബഹുഭാഷാ ചിത്രമാണ് സാഹോ. 150 കോടി ബഡ്ജറ്റിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ചിത്രത്തില്‍ ശ്രദ്ധാ കപൂറാണ് നായികയായി എത്തുന്നത്. സുജീത്താണ് ചിത്രത്തിന്റെ സംവിധായകന്‍. യുവി ക്രിയേഷന്‍സിന്റെ ബാനറില്‍ വംശി കൃഷ്ണ റെഡ്ഡി, പ്രമോദ ഉപ്പലപ്പട്ടി, ബുഷന്‍ കുമാര്‍ എന്നിവര്‍ ചേര്‍ന്നാണ് ഈ ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.






