ന്യൂഡല്‍ഹി: ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ചാ നിരക്ക് ഇടിവിലേക്ക്. രാജ്യത്തിന്റെ ആഭ്യന്തര ഉത്പാദനത്തിന്റെ വളര്‍ച്ചാ തോത് ആറ് വര്‍ഷത്തെ ഏറ്റവും കുറഞ്ഞ നിരക്കിലാണ്. സാമ്പത്തിക വര്‍ഷത്തെ ആദ്യ പാദത്തില്‍ വെറും അഞ്ച് ശതമാനം മാത്രമാണ് വളര്‍ച്ച. കേന്ദ്ര സ്റ്റാറ്റിക്കല്‍ ഓര്‍ഗനൈസേഷനാണ് ഏപ്രില്‍- ജൂണ്‍ കാലത്തെ ജി.ഡി.പി വളര്‍ച്ചാ നിരക്ക് പുറത്തുവിട്ടത്.
കഴിഞ്ഞ വര്‍ഷം ഇതേ സമയം എട്ട് ശതമാനമായിരുന്നു ജി.ഡി.പി വളര്‍ച്ചാ നിരക്ക്. അത് കഴിഞ്ഞ പാദത്തില്‍ 5.8 ശതമാനമായി കുറഞ്ഞു. 2013 മാര്‍ച്ചിലാണ് ഇതിനി മുന്‍പ് ഏറ്റവും ചെറിയ വളര്‍ച്ചാ തോത് രേഖപ്പെടുത്തിയിരിക്കുന്നത്. അന്ന് 4.3 ശതമാനമായിരുന്നു വളര്‍ച്ചാ തോത്.
തുടര്‍ച്ചയായി അഞ്ച് സാമ്പത്തിക പാദങ്ങളിലായി ഇന്ത്യയുടെ ജി.ഡി.പി വളര്‍ച്ചാ നിരക്ക് കുറഞ്ഞ് വരികയാണ്. ബിസ്കറ്റ് ഉത്പാദനം മുതല്‍ കാര്‍- ഓട്ടോമൊബൈല്‍ മേഖലയിലടക്കമുണ്ടായ മാന്ദ്യമാണ് ജി.ഡി.പി വളര്‍ച്ചാ നിരക്കും കുറച്ചതെന്നാണ് സാമ്പത്തിക രംഗത്തെ വിദഗ്ധര്‍ പറയുന്നത്.
ഉപഭോക്താക്കള്‍ വിപണിയില്‍ വലിയ രീതിയില്‍ സാധനങ്ങള്‍ വാങ്ങാതിരുന്നതും സ്വകാര്യ നിക്ഷേപങ്ങല്‍ കുത്തനെ ഇടിഞ്ഞതും വളര്‍ച്ചാ മാന്ദ്യത്തിന് സാധ്യത കൂട്ടി. കാര്‍ഷിക മേഖലയുടെ വളര്‍ച്ച രണ്ട് ശതമാനം മാത്രമാണ്, റിയല്‍ എസ്റ്റേറ്റ് മേഖലയും തളര്‍ച്ച നേരിടുകയാണ്. 2.7ശതമാനമാണ് വളര്‍ച്ച.

Comments