
മുംബൈ: സേവിങ്സ് ബാങ്ക് നിക്ഷേപങ്ങളുടെ മിനിമം ബാലന്‍സ് സംബന്ധിച്ചുള്ള നിബന്ധനകള്‍ പുന:പരിശോധിക്കാന്‍ ആര്‍ബിഐ. എസ്ബി അക്കീണ്ടുകളില് മിനിമം ബാലന്‍സ് ഇല്ലാത്തതിന് അക്കൗണ്ട് ഉടമകളില്‍ നിന്നും ഈടാക്കുന്ന പിഴയും പുന:പരിശോധിക്കും. ആര്‍ബിഐയുടെ വാര്‍ഷിക റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.
പ്രധനമന്ത്രി ജന്‍ധന്‍ യോജന, ബിഎസ്ബിഡിഎ എന്നിവയുടെ കീഴില്‍ തുറക്കുന്ന സേവിങ്സ് അക്കൗണ്ടുകളെ മിനിമം ബാലന്‍സ് ഇല്ലാത്തതിന് ഈടാക്കുന്ന പിഴയില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. നിലവില്‍ വിവിധ ബാങ്കുകള്‍ നിഷ്കര്‍ഷിക്കുന്ന മിനിമം ബാലന്‍സ് വിവിധ തരത്തിലാണ്. ജൂണില്‍ ബേസിക് സേവിങ്സ് ബാങ്ക് നിക്ഷേപ അക്കൗണ്ടുകളുടെ ചില വ്യവസ്ഥകള്‍ ആര്‍ബിഐ ലഘൂകരിച്ചിരുനനു. മിനിമം ബാലന്‍സ് ഇല്ലാത്തതിന് എസ്ബി അക്കൗണ്ട് ഉടമകളില്‍ നിന്ന് ഏകദേശം പതിനായിരം കോടിയോളം രൂപയാണ് മൂന്നു വര്‍ഷങ്ങളിലായി ബാങ്കുകള്‍ ഈടാക്കിയത്.






