ന്യുഡല്‍ഹി: രണ്ടു കാലുകളും ഒടിഞ്ഞ് ചികിത്സയ്ക്ക് കൊണ്ടുവന്ന 11മാസം പ്രായമുളള പെണ്‍കുട്ടിയ്ക്ക് ചികിത്സ നല്കാന് ഡോക്ടര്‍മാര്‍ ഏറെ കഷ്ടപ്പെട്ടു. ഒടുവില്‍ അവളുടെ അമ്മയാണ് പറഞ്ഞത് അവളുടെ പ്രിയപ്പെട്ട പാവക്കുട്ടിയെ ആദ്യം ചികിത്സിക്കൂ, അപ്പോള്‍ അവളും സഹകരിക്കും. കാരണം അവള്‍ക്ക് അത്രയേറെ പ്രിയപ്പെട്ട പാവക്കുട്ടിയാണത്.
അമ്മയുടെ ഐഡിയ ഡോക്ടര്‍മാര്‍ പരീക്ഷിച്ചു. നൂറു ശതമാനം വിജയം. രണ്ടുകാലുകളും കെട്ടിത്തൂക്കിയ നിലയിലാണ് പെണ്‍കുട്ടിയും അവളുടെ പാവക്കുട്ടിയും. കുട്ടിയുടെ ആരോഗ്യനില ഇപ്പോള്‍ തൃപ്തികരമാണെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു.
ഡല്‍ഹിയിലെ ലോക് നായക് ആശുപത്രിയിലാണ് സംഭവം. ഓര്‍ത്തോപീഡിക് വിഭാഗം പ്രൊഫസര്‍ ഡോ.അജയ് ഗുപ്തയാണ് കുട്ടിയെ ചികിത്സിക്കുന്നത്.

Comments