
മലയാള സിനിമയിലെ പ്രേക്ഷകരുടെ പ്രിയതാരമായ പാര്‍വ്വതി നമ്പ്യാര്‍ വിവാഹിതയാകുന്നു. വിനീത് മേനോനാണ് വരന്. തന്റെ ഫേസ്ബുക്ക് പേജിലൂടെ പാര്‍വ്വതി തന്നെയാണ് വിവാഹക്കാര്യം അറിയിച്ചത്. ഇന്നലെയായിരുന്നു വിവാഹ നിശ്ചയം. 'ഇന്ന് എന്റെ ജീവിതത്തിലെ ഒരു പ്രധാന ദിവസമാണ്. ഇന്ന് എന്റെ വെഡ്ഡിംഗ് എന്‍ഗേജ്മെന്റ് ആണ്. എല്ലാവരുടെയും പ്രാര്‍ഥന വേണം', ഫേസ്ബുക്ക് ലൈവില്‍ എത്തി പാര്‍വ്വതി പറഞ്ഞു.
ഏഴ് സുന്ദര രാത്രികള്‍, ലീല തുടങ്ങിയ സിനിമകളില്‍ അഭിനയിച്ച പാര്‍വതി മികച്ച നര്‍ത്തകി കൂടിയാണ്. പാര്‍വതിയുടെ വിവാഹനിശ്ചയ ചിത്രങ്ങള്‍ കാണാം.






