
രജിഷ വിജയനെ കേന്ദ്രകഥാപാത്രമാക്കി പി. ആര് അരുണ്‍ സംവിധാനം ചെയ്യുന്ന ഫൈനല്‍സിന്റെ രണ്ടാമത്തെ ടീസര്‍ പുറത്തിറങ്ങി. ഒളിമ്പിക്സിനായി തയ്യാറെടുക്കുന്ന സൈക്ലിസ്റ്റായാണ് ചിത്രത്തില്‍ രജിഷ എത്തുന്നത്. ആലീസ് എന്നാണ് രജിഷയുടെ കഥാപാത്രത്തിന്റെ പേര്.
ചിത്രത്തിലെ ഗാനങ്ങള്‍ നേരത്തേ ശ്രദ്ധ നേടിയിരുന്നു. പ്രിയ പി വാര്യരും ഫൈനല്‍സില്‍ ഗാനം ആലപിച്ചിട്ടുണ്ട്. കൈലാസ് മേനോല്‍ സംഗീതം പകര്‍ന്നിരിക്കുന്നു. ഒരു സമ്പൂര്‍ണ സ്പോര്‍ട്സ് ചിത്രമായ ഫൈനല്‍സില്‍ സുരാജ് വെഞ്ഞാറമൂടും പ്രധാന വേഷത്തിലെത്തുന്നു.
ജൂണ്‍ എന്ന സിനിമയ്ക്ക് ശേഷം രജിഷ വിജയന് അഭിനയിക്കുന്ന ചിത്രമാണ് ഫൈനല്‍സ്. നടി മുത്തുമണിയുടെ ഭര്‍ത്താവാണ് സംവിധായകന് പി.ആര് അരുണ്‍. മണിയന് പിള്ള രാജുവും പ്രജീവും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.






