
ജൂണ്‍ എന്ന സിനിമയ്ക്ക് ശേഷം രെജിഷ വിജന് നായികയായി എത്തുന്ന പുതിയ ചിത്രമാണ് ഫൈനല്‍സ്. പി ആര് അരുണ്‍ കുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പുതിയ ടീസര്‍ പുറത്തെത്തി. ഒളിമ്പിക്സില്‍ പങ്കെടുക്കാനായി തയ്യാറെടുക്കുന്ന ആലീസ് എന്ന് പേരുള്ള സൈക്ലിസ്റ്റായാണ് ചിത്രത്തില്‍ രെജിഷ എത്തുന്നത്. ചിത്രത്തില്‍ സുരാജ് വെഞ്ഞാറമൂടും ഒരു സുപ്രധാന വേഷത്തില്‍ എത്തുന്നുണ്ട്.
ചിത്രത്തിലെ ഗാനങ്ങള്‍ നേരത്തെ തന്നെ ഹിറ്റായിരുന്നു. നടി പ്രിയ വാര്യര്‍ ചിത്രത്തിനായി ഗാനം ആലപിച്ചിട്ടുണ്ട്. കൈലാസ് മേനോനാണ് സംഗീതം ഒരുക്കിയിരിക്കുന്നത്. മണിയന്‍പിള്ള രാജുവും പ്രജീവും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. നടി മുത്തുമണിയുടെ ഭര്‍ത്താവാണ് സംവിധായകന് പി ആര് അരുണ്‍.






