
പത്തനംതിട്ട: പത്തനംതിട്ട ജനറല്‍ ആശുപത്രി വിവരങ്ങള്‍ ഹാക്ക് ചെയ്തു. അടുത്ത പത്തു ദിവസത്തിനുള്ളില്‍ നിശ്ചിത ബിറ്റ്കോയിന് നല്‍കിയില്ലെങ്കില്‍ ആശുപത്രിയുമായി ബന്ധപ്പെട്ട മുഴുവന്‍ വിവരങ്ങളും നശിപ്പിക്കുമെന്ന് ഹാക്കര്‍മാര്‍ ഇ-മെയില്‍ സന്ദേശത്തിലുടെ ഭീഷണിപ്പെടുത്തിയിട്ടുണ്ട്.
പത്തനംതിട്ട ജനറല്‍ ആശുപത്രിയിലെ നാലു വര്‍ഷത്തെ വിവരങ്ങളാണ് വിദേശ ഹാക്കര്‍മാര്‍ കൈവശപ്പെടുത്തിയത്. രോഗികളേയും ഡോക്ടര്‍മാരെയും കുറിച്ചുള്ള വിവരങ്ങളും ചികിത്സാരീതികളും അടക്കമുള്ള കാര്യങ്ങളാണ് ചോര്ത്തിയിരിക്കുഒന്നത്. പാക്കിസ്ഥാന് കേന്ദ്രമായ ബിറ്റകോയിന് എന്ന ഐ.പി. വിലാസം മുഖേനയാണ് ഹാക്ക് ചെയ്തതെന്ന് കണ്ടെത്തിയിട്ടുണ്ട്.
വിവരങ്ങള്‍ ഹാക്ക് ചെയ്തതോടെ മണിക്കൂറോളം ആശുപത്രിയുടെ പ്രവര്‍ത്തനം തടസ്സപ്പെട്ടു. സെപ്റ്റംബര്‍ ഒന്നിന് പുലര്‍ച്ചെ 4.40 നും രണ്ടിന് ഉച്ചയ്ക്ക് ഒരുമണിയ്ക്കുമിടയിലാണ് വിവരങ്ങള്‍ ചോര്‍ത്തിയത്. പരാതിയുടെ അടിസ്ഥാനത്തില്‍ സൈബര്‍ സെല്‍ അന്വേഷണം ആരംഭിച്ചു.






