
'നീ മുകിലോ പുതുമഴമണിയോ.....' സ്കൂള്‍ ബെഞ്ചില്‍ കൂട്ടുകാര്‍ക്കൊപ്പമിരുന്ന് അനന്യ പാടിയപ്പോള്‍ കാതിലൂടെ മാത്രമല്ല, നമ്മുടെയല്ലാം ഹൃദയത്തിലൂടെയാണ് ഈ കൊച്ചു മിടുക്കിയുടെ സ്വരം കടന്നു പോയത്. ജന്മനാ കാഴ്ച വൈകല്യമുള്ള അനന്യ ഈ ഒരൊറ്റ ഒറ്റ ഗാനത്തിലൂടെയാണ്
സൈബര്‍ ലോകത്തിന്റെ മനസ് കീഴടക്കിയത്.
അനന്യയുടെ പാട്ടിനൊപ്പം ഇപ്പോള്‍ പുറത്ത് വരുന്നത് മറ്റൊരു സന്തോഷ വാര്‍ത്തയാണ്. ഇനി അനന്യ സിനിമയില്‍ പാടും. ബിജിപാലിന്റെ സംഗീതത്തിലാണ് അനന്യയുടെ സിനിമ അരങ്ങേറ്റം. ക്യാപ്റ്റന്‍ എന്ന സിനിമയ്ക്ക് ശേഷം പ്രജേഷ് ജയസൂര്യ കൂട്ടുകെട്ടില്‍ പുറത്തിറങ്ങുന്ന പുതിയ ചിത്രത്തിലാണ് അനന്യ പിന്നണി ഗാനം ആലപിക്കുന്നത്.
ഉയരേ എന്ന ചിത്രത്തിലെ ' നീ മുകിലോ' എന്ന പാട്ട് അനന്യ കൂട്ടുകാര്‍ക്കായി പാടിയതാണ്. ക്ലാസിലിരുന്ന് അനന്യ പാടുന്നതിന്റെ വിഡിയോ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തതോടെയാണ് അനന്യ താരമായത്,
കണ്ണൂര്‍ വാരം സ്വദേശിയായ അനന്യ ധര്‍മ്മശാല മാതൃക അന്ധവിദ്യാലയത്തിലെ നാലാം ക്ലാസ് വിദ്യാര്‍ത്ഥിയാണ്. വീട്ടിലെ റേഡിയോയില്‍ പാട്ട് കേട്ടാണ് അനന്യ ആദ്യമായി സംഗീതം പഠിച്ചത്. വീട്ടുകാരുടേയും അധ്യാപകരുടേയും പൂര്‍ണ പിന്തുണ അനന്യയ്ക്കുണ്ട്. കാഴ്ച ലഭിക്കാന്‍ ചികിത്സയിലാണ് അനന്യ ഇപ്പോള്‍.






