
ചെന്നൈ: പ്രശസ്ത തമിഴ്സിനിമാ നിര്‍മാതാവ് എസ്. ശ്രീറാം (60) അന്തരിച്ചു. ബുധനാഴ്ച രാവിലെ ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. ചെന്നൈ അപ്പോളോ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു അദ്ദേഹം.
മണിരത്നം സംവിധാനം ചെയ്ത ബോംബെ, തിരുടാ തിരുടാ, കെ.സുഭാഷ് ഒരുക്കിയ ഛൈത്രം തുടങ്ങി ഒട്ടനവധി ചിത്രങ്ങള്‍ എസ്.ശ്രീറാം നിര്‍മിച്ചിട്ടുണ്ട്. ആലയം എന്നായിരുന്നു അദ്ദേഹത്തിന്റെ നിര്‍മാണ കമ്പനിയുടെ പേര്. വിക്രം നായകനായ സമുറായി എന്ന ചിത്രമായിരുന്നു അദ്ദേഹം അവസാനമായി നിര്‍മ്മിച്ചത്.
ഒരു നിര്‍മാതാവെന്ന നിലയില്‍ തനിക്ക് ഏറെ സംതൃപ്തി നല്കിയ ചിത്രമാണ് ബോംബെ എന്ന് അദ്ദേഹം അഭിമുഖങ്ങളില്‍ പറഞ്ഞിട്ടുണ്ട്. ബോംബെ വന്‍വിജയമാവുകയും ഒട്ടനവധി അംഗീകാരങ്ങള്‍ നേടുകയും ചെയ്തു. മനീഷ കൊയ്രാള, അരവിന്ദ് സാമി എന്നിവരാണ് ചിത്രത്തില്‍ പ്രധാനവേഷങ്ങളിലെത്തിയത്.






