
മമ്മൂട്ടി ചിത്രമായ ഗാനഗന്ധര്‍വ്വന്റെ ടീസിര് പുറത്തിറങ്ങി. രമേഷ് പിഷാരടിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഈ ചിത്രത്തില്‍ ഒരു ഗാനമേള പാട്ടുകാരനായിട്ടാണ് മമ്മൂട്ടി എത്തുന്നത്.
കലാസദന്‍ ഉല്ലാസ് എന്നാണ് മമ്മൂക്കയുടെ കഥാപാത്രത്തിന്റെ പേര്. ഈ ചിത്രത്തില്‍ നായികയായി എത്തുന്നത് പുതുമുഖ താരം വന്ദിതയാണ്.
രമേഷ് പിഷാരടിയും ഹരി പി നായരും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്. മുകേഷ്, ഇന്നസെന്റ്, സിദ്ദിഖ്, സലിം കുമാര്‍, ധര്മജന്, ഹരീഷ് കണാരന്, മനോജ് കെ ജയന്, സുരേഷ് കൃഷ്ണ, മണിയന് പിള്ള രാജു, കുഞ്ചന്‍, അശോകന്, സുനില്‍ സുഖദ, അതുല്യ, ശാന്തി പ്രിയ തുടങ്ങിയവരും ഈ ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നു. അഴകപ്പനാണ് ചിത്ത്രിന്റെ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത്.






