
ഇത്തവണ ഓണത്തിന് ഏറ്റുമുട്ടാെനാരുങ്ങുന്നത് േമാഹന്‍ലാലും യുവനായകന്മാരും തമ്മില്‍. മൂന്നു സൂപ്പര്‍ താര ചിത്രങ്ങളാണ് മലയാള മണ്ണിന്റെ ഏറ്റവും വലിയ ആഘോഷമായ ഓണാവധി ലക്ഷ്യമിട്ട് തിയേറ്റുകളില്‍ എത്തുന്നത്. മോഹന്‍ ലാലിന്റെ 'ഇട്ടിമാണി മെയ്ഡ് ഇന്‍ ചൈന',പൃഥ്വിരാജിന്റെ 'ബ്രദേഴ്സ് ഡേ', നിവിന്‍പോളി നയന്‍താര ജോഡികള്‍ ഒന്നിക്കുന്ന ചിത്രം'ലവ് ആക്ഷന്‍ ഡ്രാമ'.
മോഹന്‍ലാലിനെ നായകനാക്കി ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ നിര്‍മ്മിക്കുന്ന ചിത്രമാണ് 'ഇട്ടിമാണി മെയ്ഡ് ഇന്‍ ചൈന'. നവാഗതനായ ജിബിയും ജോജുവും കഥയും തിരക്കഥയും എഴുതി സംവിധാനം ചെയ്യുന്ന ചിത്രം ആശിര്‍വാദ് സിനിമാസിന്റെ 27-ാം മത്തെ ചിത്രമാണ്. 'മുന്തിരിവളളികള്‍ തളിര്‍ക്കുമ്പോള്‍' 'വെളളിമുങ്ങ'തുടങ്ങിയ ചിത്രങ്ങളുടെ അസോസിയേറ്റ്സായി പ്രവര്‍ത്തിച്ച ജിബയും ജോജുവും ആദ്യമായി സ്വതന്ത്ര്യസംവിധായകരാവുന്ന ചിത്രമാണ് 'ഇട്ടിമാണി'. ഹണി റോസാണ് ചിത്രത്തിലെ നായിക.
നേരത്തെ തന്നെ ചിത്രത്തിന്റെ ലൊക്കേഷന്‍ ചിത്രം മോഹന്‍ലാല്‍ തന്നെ പുറത്തു വിട്ടിരുന്നു. കണ്ണിറുക്കി ചിരിക്കുന്ന കുസൃതി നിറഞ്ഞ മോഹന്‍ലാലിന്റെ ചിത്രമായിരുന്നു അത്. മോഹന്‍ലാലിനൊപ്പം തമിഴ് നടി രാധിക ശരത്കുമാറും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. സെപ്റ്റംബര്‍ 6 ന് ചിത്രം എത്തും.
നടനും മിമി്രകി താരവുമായ കലാഭവന്‍ ഷാജോണ്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമായ 'ബ്രദേഴ്സ് ഡേ' യില്‍ നായകന് പൃഥ്വിരാജാണ്. കോടികള്‍ വാരിയ ലൂസിഫര്‍ എന്ന മെഗാഹിറ്റ് ചിത്രം സംവിധാനം ചെയ്തതിനു ശേഷം പൃഥ്വി നായകനായി അഭിനയിക്കുന്ന ചിത്രമാണ് 'ബ്രദേഴ്സ് ഡേ'. ചിത്രത്തിന്റെ ടീസറും ഗാനങ്ങളും സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധനേടിയിരുന്നു. ട്രാഫിക്, ഹൗ ഓള്‍ഡ് ആര് യൂ തുടങ്ങിയ ഹിറ്റ് ചിത്രങ്ങള്‍ മലയാളത്തിന് സമ്മാനിച്ച ലിസ്റ്റിന് സ്റ്റീഫന്‍ ആണ് നിര്‍മാണം. ഐശ്വര്യ ലക്ഷ്മി , പ്രയാഗ മാര്ട്ടിന്, മിയ, മഡോണ സെബാസ്റ്റിയന് എന്നിവരാണ് നായികമാര്‍. തമിഴ് നടന് പ്രസന്ന വില്ലനായി എത്തുന്ന ചിത്രവും സെപ്റ്റംബര്‍ 6 ന് പ്രദര്‍ശനത്തിനെത്തും.
നിവിന്‍ പോളി - നയന്‍താര എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ധ്യാന്‍ ശ്രീനിവാസന് സംവിധാനം ചെയ്യുന്ന 'ലവ് ആക്ഷന്‍ ഡ്രാമ' സെപ്റ്റംബര്‍ 5 ന് പ്രദര്‍ശനത്തിനെത്തും. ഫണ്ടാസ്റ്റിക്ക് ഫിലിംസിന്റെ ബാനറില്‍ വിശാഖ് സുബ്രഹ്മണ്യം, അജു വര്‍ഗീസ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. തന്റെ ആദ്യചിത്രത്തില്‍ അച്ഛനെയും ചേട്ടനെയും കൂടി പങ്കാളിയാക്കിയിരിക്കുകയാണ് ധ്യാന്‍. അച്ഛന് ചിത്രത്തില്‍ അഭിനയിക്കുമ്പോള്‍, ചേട്ടന് വിനീതാണ് അനിയന്റെ ചിത്രത്തിന് വേണ്ടി പാട്ടെഴുതിരിക്കുന്നത്. വിനീത് ശ്രീനിവാസന്റെ 'തിര' എന്ന ചിത്രത്തിലൂടെയാണ് ധ്യാനിന്റെ സിനിമാ അരങ്ങേറ്റം.






