തിരുവനന്തപുരം : കോളജുകളിലെ ഓണാഘോഷം അതിരു കടക്കരുതെന്ന് ഉന്നത വിദ്യാഭ്യാസമന്ത്രി കെ.ടി.ജലീല്‍. നിയമങ്ങള്‍ കാറ്റില്‍ പറത്തി തലസ്ഥാനത്ത് കോളജുകള്‍ക്ക് പുറത്ത് ജീപ്പ്, ബൈക്ക് റാലികള്‍ നടത്തുന്നത് ശ്രദ്ധയല്പ്പെട്ടതിനെ തുടര്‍ന്നാണ് നടപടി. വാഹനറാലി നടത്തിയ പെരിങ്ങമല ഇക്ബാല്‍ കോളജിലെ വിദ്യാര്‍ത്ഥികള്‍ക്ക് എതിരെ പാലോട് പോലീസ് കേസെടുത്തിരുന്നു. ജീപ്പ് പോലീസ് കസ്റ്റഡിയില്‍ എടുക്കുകയും ചെയ്തിരുന്നു.
ആഘോഷം കോളജിന് പുറത്തേയ്ക്ക് നീങ്ങിയപ്പോള്‍ തന്നെ പോലീസ് വിലക്കിയിരുന്നു. പോലീസിന്റെ മുന്നറിയിപ്പ് മറികടന്നായിരുന്നു കോളജിലെ ഒരു കൂട്ടം വിദ്യാര്‍ത്ഥികള്‍ ഓണാഘോഷം സംഘടിപ്പിച്ചത്. തുറന്ന ജീപ്പും ബൈക്കുകളുമായി വിദ്യാര്‍ത്ഥികള്‍ റോഡിലേയ്ക്ക് ഇറങ്ങിയതിനെ തുടര്‍ന്ന് മണിക്കൂറുകളോളം ഗതാഗതം തടസപ്പെട്ടുവെന്ന് പോലീസ് പയുന്നു. റാലിക്കിടയില്‍ ഒരു അമ്മയേയും മകനെയും വാഹനം ഇടിച്ചിട്ടു. എന്നാല്‍, ഇവര്‍ പരാതി നല്കാന് തയ്യാറായില്ലെന്ന് പോലീസ് പറഞ്ഞു. സംഭവത്തില്‍ കണ്ടാലറിയാവുന്ന 100 വിദ്യാര്‍ത്ഥികള്‍ക്കെതിരെ പോലീസ് കേസ് എടുത്തിട്ടുണ്ട്. ആഘോഷങ്ങള്‍ സംഘടിപ്പിക്കുന്നത് സംബന്ധിച്ച് ഇറക്കിയ സര്‍ക്കുലര്‍ പ്രിന്‍സിപ്പാള്‍മാര്‍ നടപ്പാക്കണമെന്നും ഒരു പ്രളയത്തിന് ശേഷമുള്ള ഓണമാണ് ഇതെന്ന് ഓര്‍ക്കണമെന്നും കെ.ടി.ജലീല്‍ പറഞ്ഞു.
തിരുവനന്തപുരം സിഇടി എഞ്ചിനീയറിങ് കോളജില്‍ ഓണാഘോഷത്തിനിടെ ഒരു വിദ്യാര്‍ത്ഥി വാഹനമിടിച്ച് മരിച്ചതിന് ശേഷം ആഘോഷങ്ങള്‍ക്ക് വിദ്യാഭ്യാസ വകുപ്പ് നിയന്ത്രണം കൊണ്ടുവന്നിരുന്നു.

Comments