
തിരുവനന്തപുരം : പ്രളയ ദുരിതാശ്വാസ ക്യാമ്പുകളില്‍ നിലവില്‍ താമസിക്കുന്നവര്‍ക്ക് ഓണക്കോടി നല്കാന് മന്ത്രിസഭാ യോഗത്തില്‍ തീരുമാനം. ഓണക്കോടിയ്ക്കുള്ള തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും അനുവദിക്കും. 60 വയസിന് മുകളിലുള്ള പട്ടികവര്‍ഗ്ഗ വിഭാഗക്കാര്‍ക്കും സൗജന്യമായി ഓണക്കോടി വിതരണം ചെയ്യും.






