
തിരുവനന്തപുരം : നെയ്യാര്‍ ഡാമില്‍ ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് നാല് ഷട്ടറുകളും ആറിഞ്ചായി ഉയര്‍ത്തും. നാലിഞ്ചാണ് നിലവില്‍ ഉയര്‍ത്തിയിട്ടുള്ളത്. ഇപ്പോള്‍ 83.705 മീറ്റര്‍ വെള്ളമാണ് ഡാമിലുള്ളത്. കഴിഞ്ഞ രാത്രി കനത്ത മഴയാണ് വനത്തില്‍ അടക്കം പെയ്തത്. ഡാമിലേയ്ക്ക് നീരൊഴുക്കുന്ന നദികളിലും നല്ല ജലപ്രവാഹമുണ്ടെന്നതും ജലനിരപ്പ് ഉയര്‍ത്തുന്നുണ്ട്.






