മറ്റ് മക്കള്‍ അറിയാതെ മകന് വൃദ്ധ മന്ദിരത്തിലാക്കിയ വൃദ്ധ മാതാവിന് ഒടുവില്‍ പുനര്ജന്മം. ആര്‍ഡിഒ ഇടപെട്ട് ഇവരെ മറ്റ് മക്കളെ ഏല്‍പ്പിച്ചു. ഇറവങ്കര പണയില്‍ പരേതനായ രാഘവന്റെ ഭാര്യ ഭാര്‍ഗവിയമ്മ(93)യെയാണ് അഞ്ച് വര്‍ഷം മുമ്പ് മറ്റ് മക്കള്‍ ആരും അറിയാതെ മകന് രാജേന്ദ്രന് വവ്വാക്കാവില്‍ പ്രവര്‍ത്തിച്ചു വരുന്ന ശാന്തി ഭവന് അനാഥമന്ദിരത്തിലാക്കിയത്. മറ്റ് മക്കള്‍ ഈ വിവരം അറിഞ്#ിരുന്നില്ല.
അമ്മയെ കാണാനായി വീട്ടില്‍ വരാന്‍ രാജേന്ദ്രന് മറ്റ് മക്കളെ അനുവദിച്ചിരുന്നില്ല, മറ്റു മക്കളായ വിനയ് ബാബു, രാധാമണി, ചന്ദ്രമതി, തിലകകുമാരി എന്നിവര്‍ കഴിഞ്ഞ അഞ്ചു വര്‍ഷമായി അമ്മയെ തിരയുകയായിരുന്നു. ഭാര്‍ഗ്ഗവിയമ്മയുടെ മൂത്ത മകളായ രത്നമ്മ നേരത്തെ മരിച്ചിരുന്നു. ഇതിനിടയില്‍ വളരെ യാദൃശ്ചികമായി ഇവരുടെ മാതാവ് വ്വാക്കാവിലെ ശാന്തിഭവനിലുണ്ടെന്ന വിവരം ലഭിച്ചു. അങ്ങനെയവര്‍ ശാന്തിഭവനിലെത്തി അമ്മയെ കാണുകയും. ചെങ്ങന്നൂര്‍ ആര്‍ഡിഒയ്ക്ക് അമ്മയെ വിട്ടുകിട്ടാനുള്ള അപേക്ഷ നല്‍കുകയും ചെയ്തു.

ഇന്നലെ ചെങ്ങന്നൂര്‍ ആര്‍ഡിഒ ജി.ഉഷാകുമാരിയുടെ നേതൃത്വത്തില്‍ റവന്യൂ ഉദ്യോഗസ്ഥരായ സന്തോഷ് കുമാര്‍, ദിലീപ് കുമാര്‍, അനീഷ് ഈപ്പന് ,കെ .എസ്സ് രാംരാജ്, പ്രദീപ് കുമാര്‍ പി .എന്‍. എന്നിവര്‍ അടങ്ങുന്ന സംഘമാണ് ശാന്തി ഭവനിലെത്തി ഭാര്‍ഗവിയമ്മയെ ഏറ്റു വാങ്ങി മക്കള്‍ക്ക് കൈമാറിയത്. വര്‍ഷങ്ങള്‍ക്ക് ശേഷം അമ്മയും മക്കളുമായുള്ള പുനര്‍ സമാഗമം കണ്ടു നിന്നവരുടെ കണ്ണുകളും നനയിട്ടു.
മകന് രാജേന്ദ്രന്റെ വീട്ടില്‍ വെച്ച് ഒരുപാട് പീഡനങ്ങള്‍ അനുഭവിച്ചതായി മാതാവ് പറഞ്ഞു. തുടര്‍ന്ന് ആര് ഡി ഒ യും സംഘവും ഇറവുങ്കര ചൈത്രത്തില്‍ മകന് വിനയ് ബാബുവിന്റെ വീട്ടില്‍ കൊണ്ടാക്കുകയും ചെയ്തു. രാജേന്ദ്രനും കുടുംബവും ഇപ്പോള്‍ വിദേശത്താണ്. അമ്മയോട് ക്രൂരത കാട്ടിയ മകന് രാജേന്ദ്രനെതിരെ ശിക്ഷ നടപടികള്‍ സ്വീകരിക്കുമെന്ന് ആര് ഡി ഒ പറഞ്ഞു.

Comments