
പിറന്നാള്‍ ദിനത്തില്‍ മമ്മൂട്ടിയുടെ പുതിയ ചിത്രം ഗാനഗന്ധര്‍വ്വന്റെ ട്രെയലര്‍ റിലീസ് ചെയ്തു. ഗാനമേള ഗായകനായിട്ടാണ് ചിത്രത്തില്‍ മമ്മൂട്ടി എത്തുന്നത്. കലാദാസന്‍ ഉല്ലാസ് എന്നാണ് കഥാപാത്രത്തിന്റെ പേര്. ഈ ചിത്രത്തില്‍ മമ്മൂട്ടിയുടെ നായികയായി എത്തുന്നത് പുതുമുഖമായ വന്ദിതയാണ്.
രമേശ് പിഷാരടിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഹരിനാരായണനും പിഷാരടിയും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥയും സംഭഷണവും നിര്‍വ്വഹിക്കുന്നത്. ദീപക് ദേവ് ഒരുക്കിയ മൂന്ന് ഗാനങ്ങള്‍ ചിത്രത്തില്‍ ഉണ്ട്. ആന്റോ ജോസഫ് ഫിലിം കമ്പിനി, ഇച്ചായസ്, രമേഷ് പിഷാരടി എന്റര്ടെയ്ന്മെന്റ് എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന് ചിത്രം ഈ മാസം അവസാനം തിയറ്ററുകളില്‍ എത്തും.
മുകേഷ്, ഇന്നസെന്റ് സിദ്ധിഖ്, സലിം കുമാര്‍, ധര്മ്മജന് ബോള്‍ഗാട്ടി, ഹരീഷ് കണാരന്, മനോജ് കെ ജയന്, സുരേഷ് കൃഷ്ണ, മണിയിന് പിള്ള രാജു, കുഞ്ചന്‍, അശോകന്, സുനില്‍ സുഖദ, അതുല്യ, ശാന്തി പ്രിയ തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായി വേഷമിടുന്നു.






