ന്യുഡല്‍ഹി: വര്‍ഗീയ പരാമര്‍ശവുമായി തമിഴ്നാട് ഉപമുഖ്യമന്ത്രി ഒ. പനീര്‍സെല്‍വത്തിന്റെ മകനും എ.ഐ.എ.ഡി.എം.കെ എം.പിയുമായ ഒ.പി രവീന്ദ്രനാഥ്. നമ്മള് ഹിന്ദുക്കളാണെന്നും മറ്റുള്ളവര്‍ നമുക്ക് താഴെയേ വരൂ എന്നും രവീന്ദ്രനാഥ് പറഞ്ഞു. ഹിന്ദു മുന്നണി സംഘടിപ്പിച്ച പരിപാടിയിലാണ് രവീന്ദ്രനാഥിന്റെ വര്‍ഗീയ പരാമര്‍ശം.
പുതിയ ഇന്ത്യയെ കെട്ടിപ്പെടുക്കാന്‍ നാം ഒന്നിക്കണം. പ്രാഥമികമായി നാം ഹിന്ദുക്കളാണ്. ബാക്കിയുള്ളവര്‍ നമ്മളുടെ കീഴിലേ വരൂ-രവീന്ദ്രനാഥ് പറഞ്ഞു. വര്‍ഗീയ പരാമര്‍ശത്തെക്കുറിച്ച് എ.ഐ.എ.ഡി.എം.കെ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. അതേസമയം രവീന്ദ്രനാഥിന്റേത് വ്യക്തിപരമായ അഭിപ്രായം മാത്രമാണെന്ന് ഫിഷറീസ് മന്ത്രി ഡി. ജയകുമാര്‍ പറഞ്ഞു.






