
ചെന്നൈ : തമിഴ് നടി ദേവയാനിയുടെ അമ്മ ലക്ഷ്മി ജയദേവ് നിര്യാതയായി. ചെന്നൈയിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. 70 വയസ്സായിരുന്നു. വാര്‍ധക്യ സഹജമായ രോഗങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു അവര്‍.
നരന് . കിന്നരിപ്പുഴയോരം , ബാലേട്ടന്, കാക്കയ്ക്കും പൂച്ചയ്ക്കും കല്യാണം, സുന്ദരപുരുഷന്, സര്‍ക്കാര്‍ കോളനി, ത്രീമെന്‍ ആര്‍മി, കാതില്‍ ഒരു കിന്നാരം , കിണ്ണം കട്ട കളളന് തുടങ്ങി ഒട്ടനവധി മലയാളം ചിത്രങ്ങളില്‍ വേഷങ്ങളിലൂടെ മലയാളികള്‍ക്കും പ്രിയങ്കരിയായ നടിയാണ് ദേവയാനി.
സിനിമ കരിയറായി തിരഞ്ഞെടുത്തപ്പോള്‍ തന്നെ ഏറ്റവും കൂടുതല്‍ പിന്തുണച്ചത് അമ്മയാണെന്ന് ദേവയാനി തന്റെ പല അഭിമൂഖങ്ങളിലൂടെ പറഞ്ഞിട്ടുണ്ട്. നടന് നകുല്‍, മയൂര്‍ എന്നിവരാണ് ലക്ഷ്മിയുടെ മറ്റുമക്കള്‍.






