കൊച്ചി: പതിനെട്ടുകാരിക്ക് മൊബൈല്‍ ഫോണില്‍ അശ്ലീല വീഡിയോ അയച്ച മുസ്ലീം ലീഗ് നേതാവ് അറസ്റ്റില്‍. മുസ്ലീം ലീഗ് വൈപ്പിന്‍ നിയോജക മണ്ഡലം പ്രസിഡന്റ് കെ.കെ ഇസഹാക്ക് (59) ആണ് പിടിയിലായത്.
ഐ.ടി ആക്ട് പ്രകാരമാണ് കേസെടുത്തത്. സംഭവത്തില്‍ എറണാകുളം റൂറല്‍ എസ്.പിക്ക് പെണ്‍കുട്ടി നല്കിയ പരാതിയെ തുടര്‍ന്നാണ് കേസെടുത്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിക്ക് ജാമ്യം അനുവദിച്ചു.






