
ഒമര്‍ ലുലു സംവിധാനം ചെയ്യുന്ന പുതിയ ചിത്രം 'ധമാക്ക'യുടെ ചിത്രീകരണം പുരോഗമിക്കുകയാണ്. അരുണാണ് ചിത്രത്തില്‍ നായകനായി എത്തുന്നത്. നിക്കി ഗല്‍റാണിയാണ് നായിക. ചിത്രീകരണത്തിനിടെ സെറ്റിലെ രസകരമായ വീഡിയോകള്‍ ഒമര്‍ലുലു സോഷ്യല്‍ മീഡിയകളിലൂടെ പുറത്തുവിടാറുണ്ട്. ഇത്തരത്തില്‍ രസകരമായ ഒരു വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയകളില്‍ വൈറലാകുന്നത്.
നിക്കി ഗല്‍റാണിയെ എടുത്ത് പൊക്കി അരുണ്‍ വട്ടം കറക്കുന്നതാണ് രംഗം. ഓടി വന്ന നായകന് നായികയെ എടുത്ത് പൊക്കി കറങ്ങുന്നു. ഒന്നുരണ്ട് വട്ടം കൂടുതല്‍ കറങ്ങിയതിനു ശേഷം കിളി പോയ അവസ്ഥയിലായിരുന്നു അരുണ്‍ കുമാറും നിക്കിയും.






