
'തണ്ണീര്‍ മത്തന്‍ ദിനങ്ങള്‍' എന്ന ഹിറ്റ് ചിത്രത്തില്‍ അധ്യാപികയുടെ വേഷത്തില്‍ തിളങ്ങിയ ശ്രീ രഞ്ജിനിയുടെ കല്യാണ നിശ്ചയം നടന്നു. പെരുമ്പാവൂര്‍ സ്വദേശിയായ രഞ്ജിത്ത് പി. രവീന്ദ്രനാണ് വരന്. ശ്രീ രഞ്ജിനി അങ്കമാലി സ്വദേശിനിയാണ്.
'മൂക്കുത്തി എന്ന ഹ്രസ്വചിത്രത്തിലൂടെയാണ് ശ്രീ രഞ്ജിനി ശ്രദ്ധ നേടിയത്. 'ദേവിക പ്ലസ് ടു ബയോളജി' എന്ന ഹ്രസ്വചിത്രവും ശ്രദ്ധിക്കപ്പെട്ടിരുന്നു. അതിനുശേഷമാണ് 'തണ്ണീര്‍ മത്തന്‍ ദിനങ്ങള്‍' എന്ന ചിത്രത്തിലെ അശ്വതി മിസ്സ് എന്ന കഥാപാത്രം ലഭിച്ചത്. ഇതും ഏറെ ശ്രദ്ധേയമായി.
സംഗീത കുടുംബത്തില്‍ നിന്നാണ് ശ്രീ രഞ്ജിനിയുടെ വരവ്. അച്ഛന് ഉണ്ണിരാജ് സംഗീതജ്ഞനാണ്. അമ്മ രമാ ദേവിയും അഭിനയലോകത്താണ് 'തണ്ണീര്‍മത്തന്‍ ദിനങ്ങളില്‍ 'അഭിനയിച്ചിട്ടുണ്ട്. മാത്യു തോമസിന്റെ അമ്മയുടെ കഥാപാത്രത്തെ അവതരിപ്പിച്ചത് രമാദേവിയാണ്. സഹോദരന് ബിലഹരി സംവിധായകനാണ്. 'പോരാട്ടം', 'അളള് രാമേന്ദ്രന്' തുടങ്ങിയ ചിത്രങ്ങളുടെ സംവിധായകനാണ് ബിലഹരി.






