പാരീസ്: ഫോര്‍മുല വണ്‍ ലോക ചാമ്പ്യന്‍ മൈക്കല്‍ ഷൂമാക്കര്‍ സെല്‍ ചികിത്സയ്ക്കായി പാരീസില്‍. കാറോട്ട മത്സരത്തിലെ ഏഴു തവണ ചാമ്പ്യനായിരുന്ന ഷൂമാക്കര്‍ 2013ലുണ്ടായ അപകടത്തെ തുടര്‍ന്നുണ്ടായ കിടപ്പിലാണ്. ഹൃദയസംബന്ധമായ രോഗത്തിനുള്ള ചികിത്സയാണ് സെല്‍ ശസ്ത്രക്രിയ വഴി നടത്തുന്നത്. ശരീരത്തിനാകെ ആന്റി ഇന്‍ഫ്ളമേറ്ററി ഫലം ലഭിക്കുന്ന വിത്തുകോശം ഷൂമാക്കര്‍ക്ക് ലഭിക്കുമെന്ന് ഫ്രഞ്ച് മാധ്യമമായ ലെ പാരീസിയന് റിപ്പോര്‍ട്ടില്‍ പറയുന്നു.
പാരീസിലെ Georges-Pompidou ആശുപത്രിയിലാണ് 50കാരനായ ജര്‍മ്മന്‍ താരത്തിന് ചികിത്സ നല്‍കുന്നതെന്ന് ലെ പാരീസിയന് റിപ്പോര്‍ട്ട് ചെയ്യുന്നു. എന്നാല്‍ മെഡിക്കല്‍ സ്വകാര്യത പ്രകാരം ഇതേകുറിച്ച് പ്രതികരിക്കാനോ നിഷേധിക്കാനോ ആശുപത്രി അധികൃതര്‍ തയ്യാറായില്ലെന്ന് എഎഫ്പി റിപ്പോര്‍ട്ട് ചെയ്യുന്നു.
കാര്‍ഡിയോവാസ്കുലര്‍ വിഭാഗത്തില്‍ സര്ജന് ഫിലിപ്പെ മെനാഷൂവിന്റെ നേതൃത്വത്തിലാണ് ഷൂമാക്കറുടെ ചികിത്സ നടക്കുന്നതെന്ന് ലെ പാരീസിയന് റിപ്പോര്‍ട്ട് ചെയ്യുന്നു. ചികിത്സ ചൊവ്വാഴ്ച നടത്തുമെന്നും ബുധനാഴ്ച ആശുപത്രി വിട്ടേക്കുമെന്നും റിപ്പോര്‍ട്ടുണ്ട്. മുന്പ രണ്ടുതവണ ഷൂമാക്കര്‍ ഇവിടെ ചികിത്സയ്ക്കെത്തിയിരുന്നു.
2013 ഡിസംബറിലുണ്ടായ അപകടത്തെ തുടര്‍ന്ന് ആറു മാസത്തോളം കോമ അവസ്ഥയില്‍ കഴിഞ്ഞ ഷൂമാക്കറിനെ 2014 സെപ്തംബറിലാണ് വീട്ടിലേക്ക് മാറ്റിയത്. വീട്ടില്‍ ചികിത്സ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. എഴുന്നേല്‍ക്കാനോ ശരിയായി സംസാരിക്കാനോ കഴിയാത്ത സ്ഥിതിയിലാണ് ഷൂമാക്കര്‍ ഇപ്പോള്‍.

Comments