
ലോകം മുഴുവന് ആരാധകരുള്ള ഹോളിവുഡ് വമ്പന്മാരായ മാര്വെല് മലയാളി ആരാധകരെയും വിടുന്നില്ല. ലോകത്തുടനീളമുള്ള കേരളീയരുടെ ദേശീയോത്സവമായ ഓണത്തിന് സൂപ്പര്താരം ഹള്ക്കിനെ കോടിമുണ്ടുടുപ്പിച്ച് സദ്യ തീറ്റിയാണ് ലോക പ്രശസ്ത നിര്മ്മാണ കമ്പനി മലയാളികള്ക്ക് ഓണാശംസ നേര്ന്നത്.
തോളില് മടക്കിയ കസവ് കോടി ഇട്ട് മലയാളത്തിന്റെ പരമ്പരാഗത ചിന്തയായ പഴവും പപ്പടവും പായസവും ഉപ്പേരിയും അച്ചാറും ഉള്പ്പെടെയുള്ള വിഭവങ്ങളോടെയുള്ള സദ്യയ്ക്ക് മുന്നില് ഇരിക്കുന്ന ഹള്ക്കിന്റെ ചിത്രം മാര്വെല് തങ്ങളുടെ സാമൂഹ്യ മാധ്യമ പേജിലൂടെ ഷെയര് ചെയ്തു. എന്തായാലും ഹള്ക്കിന്റെ ഓണാശംസ ആരാധകര്ക്കും പിടിച്ചു. മാര്വല് കഥാപാത്രങ്ങളെ മുഴുവന് ഓണമൂട്ടിയാണ് മലയാളി ആരാധകര് വിട്ടത്. ഇന്ത്യന് പരമ്പരാഗത വേഷത്തില് മാര്വല് കഥാപാത്രങ്ങള് സാമൂഹ്യ മാധ്യമങ്ങളുടെ പേജിലൂടെ തലങ്ങും വിലങ്ങും പാഞ്ഞു.

ഹള്ക്കിന്റെ ഓണാശംസയ്ക്കുള്ള മറുപടിയില് സൂപ്പര്മാനെ വരെ ചില ആരാധകര് ട്വിറ്ററില് മുണ്ടുടുപ്പിച്ചു കളഞ്ഞു. അടുത്തിടെ മാര്വലിന്റെ അവഞ്ചേഴ്സ് പരമ്പരയില് നിന്നും വന്ന എന്ഡ് ഗേമിന് വലിയ പ്രതികരണമാണ് സിനിമാ ലോകത്ത് നിന്നും കിട്ടിയത്. അടുത്ത രണ്ടു മൂന്ന് വര്ഷത്തിനിടയില് ബ്ളാക്ക് പാന്തര്, ബ്ളാക്ക് വിഡോ, ദി എറ്റേണല്സ്, ഷാംഗ് ചി, ലെജന്റ് ഓഫ് ടെന് റിംഗ് എന്നിവയാണ് പുറത്തു വരാനിരിക്കുന്ന ചിത്രങ്ങള്. അന്തരിച്ച കഥാകാരന് സ്റ്റാന് ലീയുടെ നോവലുകളെ ആസ്പദമാക്കിയാണ് മാര്വെല് സിനിമകള് നിര്മ്മിച്ചു കൊണ്ടിരിക്കുന്നത്.







Comments