ന്യൂഡല്‍ഹി: പാക്ക് അധിനിവേശ കശ്മീരിനായി സൈന്യം എന്തിനും തയാറെന്ന് കരസേന മേധാവി ബിപിന്‍ റാവത്ത്. പാക്ക് അധിനിവേശ കശ്മീരിനെ തിരിച്ചുപിടിച്ച് ഇന്ത്യയുടെ ഭാഗമാക്കുകയാണ് മോഡി സര്‍ക്കാരിന്റെ അടുത്ത അജണ്ടയെന്ന കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ്ങിന്റെ പ്രസ്താവനയോട് പ്രതിക്കരിക്കവെയാണ് കരസേനാ മേധാവി ഇക്കാര്യം വ്യക്തമാക്കിയത്.
പാക്ക് അധീന കശ്മീരിന്റെ കാര്യത്തില്‍ തീരുമാനം എടുക്കേണ്ടത് സര്‍ക്കാരാണെന്നും അദേഹം പറഞ്ഞു. സര്‍ക്കാരാണ് അക്കാര്യത്തില്‍ നടപടിയെടുഒക്കേണ്ടത്. സൈന്യം എന്തിനും തയാറാണ്.. അദേഹം വ്യക്തമാക്കി.
കശ്മീരിനു പ്രത്യേക പദവി നല്കുന്ന ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കി കശ്മീര്‍ കേന്ദ്രഭരണ പ്രദേശങ്ങളായി വിഭജിച്ചതോടെയാണ് ഇന്ത്യ പാക്ക് ബന്ധം വീണ്ടും ഉലഞ്ഞത്. ഇനി പാക്കിസ്ഥാനുമായി ചര്‍ച്ച നടത്തുന്നത് പാക്ക് അധീന കശ്മീരിന്റെ വിഷയത്തില്‍ മാത്രമായിരിക്കുമെന്ന് പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് നേരത്തെ അഭിപ്രായപ്പെട്ടിരുന്നു. ആണവായുധം ആദ്യം ഉപയോഗിക്കില്ലെന്ന നിലപാട് ഇന്ത്യ പുനപരിശോധിക്കുമെന്നും രാജ്നാഥ് സിങ് വ്യക്തമാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് സൈന്യവും കേന്ദ്രത്തിനു പിന്തുണ വ്യക്തമാക്കിയിരിക്കുന്നത്.

Comments