
പാര്‍വ്വതി നമ്പ്യാരുടെ കല്യാണ നിശ്ചയ ടീസര്‍ പുറത്ത്. പൈലറ്റായ വിനീത് ആണ് വരന്. നടി പാര്‍വതി തന്റെ ഫേസ്ബുക് പേജിലൂടെയാണ് വിവാഹനിശ്ചയ വിഡിയോ ടീസര്‍ പുറത്തുവിട്ടത്.
ദിലീപ് നായകനായ ലാല്‍ ജോസ് ചിത്രം 'ഏഴ് സുന്ദര രാത്രികള്‍', എന്ന ചിത്രത്തിലൂടെയാണ് പാര്‍വ്വതി ചലച്ചിത്രരംഗത്ത് അരങ്ങേറ്റം കുറിച്ചത്. പിന്നീട് രഞ്ജിത്ത് ചിത്രം ലീലയിലും ശ്രദ്ധേയമായ ഒരു കഥാപാത്രത്തെ അവതരിപ്പിച്ചു.
സത്യം, പുത്തന്‍ പണം തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാളികള്‍ക്ക് പ്രിയങ്കരിയായ നടിയാണ് പാര്‍വതി നമ്പ്യാര്‍ . പട്ടാഭിരാമനിലാണ് താരം ഒടുവില്‍ അഭിനയിച്ചത്. സിനിമകളില്‍ വേഷമിട്ട പാര്‍വതി ഒരു അഭിനേത്രി മാത്രമല്ല നല്ലൊരു നര്‍ത്തകി കൂടിയാണ്.






